2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പുകള്‍ തയാര്‍

സൂറിച്ച്: യുവേഫാ ചാംപ്യന്‍സ് ഗ്രൂപ്പ് പോരാട്ടിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. യുവന്റസ്, ബാഴ്‌സലോണ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ജിയാണ് ശക്തമായ ഗ്രൂപ്പായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം യുവേഫാ ആസ്ഥാനത്ത് നടത്തിയ നറുക്കെടുപ്പിലാണ് വിവിധ ഗ്രൂപ്പുകളിലെ ടീമുകളെ തീരുമാനിച്ചത്.
യൂറോപ്യന്‍ ഫുട്‌ബോളില്‍ അവസാന സീസണില്‍ ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മന്‍ താരങ്ങളുടെയും തേരോട്ടമായിരുന്നു. യുവേഫാ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ജര്‍മന്‍ താരങ്ങളെയാണ് യൂറോപ്പിലെ മികച്ച താരങ്ങളായി തിരഞ്ഞെടുത്തത്
ബയേണ്‍ മ്യൂണിക് കീപ്പര്‍ മാനുവര്‍ ന്യൂയറിനേയാണ് മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുത്തത്. സീസണില്‍ ബയേണ്‍ സ്വന്തമാക്കിയ അഞ്ച് കിരീടങ്ങളുടെ വിജയത്തിന് പിന്നിലെയും പ്രധാന പങ്കാളി ന്യൂയറായിരുന്നു.

ഏറ്റവും മികച്ച പ്രതിരോധ താരാമയി ബയേണ്‍ മ്യൂണിക്കിന്റെ ജോഷ്വാ കിമ്മിച്ചിനെയും മികച്ച ഫോര്‍വേഡായി ബയേണ്‍ മ്യൂണിക്കിന്റെ തന്നെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയേയും തിരഞ്ഞെടുത്തു. ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ക്കുള്ള അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്രൂയിനാണ് സ്വന്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.