
പാരീസ്: ഫ്രാന്‍സിലെ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ മൂന്നുപേരുടെ മരണത്തിനിടാക്കിയ കത്തി ആക്രമണത്തെ അപലപിച്ചും പ്രതിഷേധിച്ചും ഫ്രഞ്ച് മുസ്ലിം സമൂഹം. അക്രമി തങ്ങളുടെ വിശ്വാസത്തിന്റെയോ മൂല്യങ്ങളുടെയോ പ്രതിനിധിയല്ലെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ആക്രമണത്തിന് മുതിരുന്നവര്‍ക്കു മുന്നില്‍ മുസ്ലിം, ക്രിസ്ത്യന്‍ എന്ന വ്യത്യാസമില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും മുനുഷ്യാവകാശ പ്രവര്‍ത്തകനായ യാസര്‍ ലുവാതി പറഞ്ഞു. ചര്‍ച്ചിനകത്താണ് ഒരു സ്ത്രീയെ തലയറുത്തു കൊന്നത്. ഇത്തരം അക്രമികള്‍ ഒന്നിനും പരുശുദ്ധി കല്‍പ്പിക്കുന്നില്ല എന്നാണ് ഇതിന് അര്‍ഥം. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ ഒരു വര്‍ഷം 750 ഓളം മുസ്ലിം പള്ളികളില്‍ കൊല്ലപ്പെടുന്നുണ്ട്. തങ്ങള്‍ അതിനെ ഇത്തരം വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പ്രമുഖ സന്നദ്ധ സംഘടനയായ ബറകസിറ്റി നേതാവ് ഇദ്റീസ് ഷിഹമിദിയും ആക്രമണത്തെ അപലപിച്ചു. സംഭവത്തെ അപലപിച്ച് വിവിധയിടങ്ങളില്‍ പ്രതിഷേധ യോഗങ്ങളും മെഴുകുതിരി തെളിയിക്കുകയും ചെയ്തു.
നീസ് നഗരത്തിലെ ചര്‍ച്ചില്‍ തുനീഷ്യന്വംശജനായ യുവാവ് കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തി ആക്രമണം നടത്തിയത്. ഇതില്‍ മുന്നു പേര് കൊല്ലപ്പെട്ടിരുന്നു.
തുനീഷ്യയില്‍നിന്ന് ഫ്രാന്‍സിലെത്തിയ 21 കാരനാണ് പ്രതി. ഇയാളെപറ്റി അന്വേഷണം നടത്തുന്നുണ്ടെന്ന് തുനീഷ്യന്‍ അധികൃതര്‍ അറിയിച്ചത്. അതേസമയം പ്രതി തുനീഷ്യയിലെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടാത്ത ആളാണെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാചക നിന്ദ പ്രചരിപ്പിച്ച് അധ്യാപകന് കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്ലിംകള്ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയും സംഘടനകള്‍ക്കെതിരേ ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നടപടി ശക്തമാക്കുംകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മുസ്ലിം രാജ്യങ്ങള്‍ ബഹിഷ്കരണ നടപടികള്‍ സ്വീകരിക്കുകയും ഫ്രാന്‍സുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിനിടയാക്കുകയും ചെയ്തിരുന്നു.