2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചരിത്ര നേട്ടവുമായി ഗുര്‍പ്രീത് സിങ് സന്ധു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് ചരിത്ര നേട്ടം. യൂറോപ്പിലെ ടോപ് ഡിവിഷന്‍ ക്ലബിനു വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സന്ധുവിനെ തേടിയെത്തിയത്. നോര്‍വീജിയന്‍ പ്രീമിയര്‍ ലീഗ് ക്ലബായ സ്റ്റാബെക് എഫ്.സിക്ക് വേണ്ടി കളത്തിലിറങ്ങിയതോടെയാണ് സന്ധുവിന് ഈ നേട്ടം സ്വന്തമായത്. മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ജയിക്കാനും സ്റ്റാബെക്കിന് സാധിച്ചു.
2014ലാണ് സന്ധു സ്റ്റാബെക്കിലെത്തുന്നത്. എന്നാല്‍ ഇതുവരെ കളിക്കാന്‍ സാധിച്ചിരുന്നില്ല. സ്ഥിരം ഗോളിയായ സായൂബ മാന്‍ഡെയ്ക്കായിരുന്നു ടീം പ്രഥമ പരിഗണന നല്‍കിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.