2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചരിത്രം രചിക്കാൻ ഗോകുലം ഇന്നിറങ്ങുന്നു

കൊൽക്കത്ത
ഐ ലീഗ് കിരീടം വീണ്ടും കേരളത്തിലെത്തിക്കാൻ ഗോകുലം കേരള നാളെ ഇറങ്ങുന്നു. ഇന്ന് രാത്രി 7ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്. ഗോകുലം കേരളക്ക് കിരീടത്തിലേക്ക് ഒരു പോയിന്റിന്റെ മാത്രം അകലമേയുള്ളു. എന്നാൽ മുഹമ്മദൻസിന് ജയിച്ചേ തീരു എന്നതാണ് സ്ഥിതി. ശ്രീനിധി ക്ലബിനെതിരേ സമനിലയെങ്കിലും പ്രതീക്ഷിച്ചായിരുന്നു ഗോകുലം ഇറങ്ങിയതെങ്കിലും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെയായിരുന്നു കാത്തിരിപ്പ് നീണ്ടത്.

ഇന്ന് രാത്രി എഴിന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്. ലീഗ് ഘട്ടത്തിൽ മുഹമ്മദൻസുമായി മത്സരിച്ചപ്പോൾ 11ന്റെ സമനിലയായിരുന്നു ഫലം. ശ്രീനിധിക്കെതിരേയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ക്യാപ്റ്റനും മധ്യനിര താരവുമായ ശരീഫ് മുഹമ്മദും മലയാളി താരം ജിതിൻ എം.എസും ഇന്ന് ഗോകുലത്തിനൊപ്പമുണ്ടാകില്ല. പരുക്കിന്റെ പിടിയിലായിരുന്നു സ്ലോവേനിയൻ താരം ലൂക്ക മെയ്‌സൻ ടീമിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. അവസാന മത്സരത്തിൽ ലൂക്ക ബെഞ്ചിലുണ്ടായിരുന്നു. ഗോകുലം കേരളയുടെ മുൻതാരമായിരുന്ന മാർക്കസ് ജോസഫാണ് മുഹമ്മദൻസിന്റെ മുന്നേറ്റത്തിൽ കളിക്കുന്നത്. മുഹമ്മദൻസ് മുന്നേറ്റത്തിന് മതിൽ കെട്ടി തടയുക എന്നതാണ് ഗോകുലത്തിന് മുന്നിലുള്ള ഇന്നത്തെ പ്രധാന ദൗത്യം.

മുഹമ്മദൻസ് നിരയിലെ വിദേശ താരങ്ങളെയും കൃത്യമായി മാർക്ക് ചെയ്താൽ കേരളത്തിലേക്ക് രണ്ടാം തവണയും ഐ ലീഗ് എത്തുമെന്ന് പ്രതീക്ഷിക്കാം.
17 മത്സരത്തിൽ നിന്ന് 40 പോയിന്റാണ് ഗോകുലം കേരളയുടെ സമ്പാദ്യം. ഇത്രയും മത്സരത്തിൽ നിന്ന് 37 പോയിന്റാണ് മുഹമ്മദൻസ് നേടിയിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.