പാലക്കാട്: ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷം ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ ഭരണംപിടിച്ചു.
ആകെ 29 വാര്‍ഡുകളുള്ള നഗരസഭയില്‍ കഴിഞ്ഞതവണ ഇടതുപക്ഷത്തിന് 11 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണ എല്‍.ഡി.എഫ് 16 സീറ്റ് നേടിയാണ് ഭരണം ഉറപ്പിച്ചത്. യു.ഡി.എഫിന് 12 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ചെയര്‍മാനായിരുന്ന കെ. മധു ഇത്തവണ 28 വോട്ടിന്റെ ഭൂരിപക്ഷത്തിന് രക്ഷപ്പെടുകയായിരുന്നു.
ഇത്തവണ എസ്.ഡി.പി.ഐയും ഒരു വാര്‍ഡില്‍ വിജയിച്ചു. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അനിശ്ചിതത്വവും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കവുമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചത്.
Comments are closed for this post.