വാഷിങ്ടണ്‍: ചന്ദ്രോപരിതലത്തില്‍ ദീര്‍ഘകാലം മനുഷ്യര്‍ തങ്ങാനുള്ള സംവിധാനമൊരുക്കുമെന്ന് നാസ പ്രഖ്യാപിച്ചതിനു പിന്നാലെ ചന്ദ്രനില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്ന യു.എസിന്റെ ആര്‍ട്ടമിസ് പദ്ധതിയില്‍ എട്ടു രാജ്യങ്ങള്‍ ഒപ്പുവച്ചു.
യു.എസിനെ കൂടാതെ ആസ്ത്രേലിയ, കാനഡ, ജപ്പാന്, ലക്സംബര്‍ഗ്, ഇറ്റലി, ബ്രിട്ടന്, യു.എ.ഇ എന്നിവയാണ് ഉടമ്പടിയിലൊപ്പിട്ടത്. 2024ഓടെ ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. നവിക്ഷേപിക്കുന്ന വസ്തുക്കള്‍ ആദ്യമേ രജിസ്റ്റര്‍ ചെയ്യണം, ശാസ്ത്രീയ വിവരങ്ങള്‍ കൈമാറണം, റോവറുകളുടെയും ബഹിരാകാശ പേടകങ്ങളുടെയും ദൃത്യങ്ങള് മറ്റുള്ളവര്‍ അപകടത്തിലാക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ ഉടമ്പടി ലംഘിക്കുന്നവരെ ചന്ദ്രനില്‍ നിന്ന് പുറത്താക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്സ്റ്റീല് പറഞ്ഞു. എന്നാല്‍ ആര്‍ട്ടമിസ് പദ്ധതിയില്‍ നിന്ന് റഷ്യ അകന്നുനില്‍ക്കുകയാണ്. പദ്ധതി യു.എസ് കേന്ദ്രീകൃതമാണെന്നാണ് ആരോപണം.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.