
ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്.) പാരാമെഡിക്കല്‍ എം.എസി. മാസ്റ്റേഴ്സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി ഈ മാസം 24 വരെ നല്‍കാം.
ഫാര്‍മക്കോളജി, റസ്പിരേറ്ററി കെയര്‍, ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, അനസ്തേഷ്യ എന്നിവയില്‍ എം.എസി. മാസ്റ്റേഴ്സ് പ്രോഗ്രാമുകളുണ്ട്. വാര്‍ഷിക ട്യൂഷന് ഫീസ് 350 രൂപ മാത്രമാണ്. സൈറ്റോപത്തോളജി, ഇമ്യൂണോപത്തോളജി, ബയോകെമിസ്ട്രി, ബാക്ടീരിയോളജി ആന്‍ഡ് മൈക്കോളജി, വൈറോളജി, ബയോടെക്നോളജി, ഹിസ്റ്റോപത്തോളജി, ഹെമറ്റോളജി, പാരാസൈറ്റോളജി, ഫാര്‍മക്കോളജി എന്നീ സ്പെഷ്യലൈസേഷനുകളില് എം.എസി. മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (എം.എല്‍.ടി.) പ്രോഗ്രാമുണ്ട്. റേഡിയോതെറാപ്പി, റേഡിയോ ഡയഗ്നോസിസ് എന്നിവയിലാണ് എം.എസി മെഡിക്കല്‍ ടെക്നോളജി കോഴ്സ്.ചില കോഴ്സുകള്‍ക്ക് സ്പോണ്‍സേഡ് ഡെപ്യൂട്ടേഷന് വിഭാഗത്തില്‍ മാത്രമാണ് സീറ്റുള്ളത്. വിശദാംശങ്ങള്‍ ുഴശാലൃ.ലറൗ.ശി ലെ പ്രോസ്പെക്ടസിലുണ്ട്. അപേക്ഷാ ഫീസ് പട്ടികവിഭാഗക്കാര്‍ക്ക് 1,200 രൂപ. ജനറല്‍ഒ.ബി.സി. സ്പോണ്‍സേഡ് വിഭാഗങ്ങള്‍ക്ക് 1500 രൂപ. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാ ഫീസില്ല.