2020 October 20 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചങ്ങനാശേരിയില്‍ 73 ശതമാനം പോളിങ്

ചങ്ങനാശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ 73 ശതമാനം പോളിങ് നടന്നു. ചില സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതോടെ രണ്ടു മണിക്കൂര്‍ വരെ വോട്ടെടുപ്പ് നിര്‍ത്തിവച്ചു.
തൃക്കൊടിത്താനം പഞ്ചായത്തിലെ 108ാം നമ്പര്‍ ബൂത്തില്‍ 11 മണിയോടെ വോട്ടിങ് മെഷീന്‍ തകരാറിലായി. ഒരു മണിക്കൂറോളം വൈകി പുതിയ വോട്ടിങ് മെഷീന്‍ സ്ഥാപിച്ചാണ് പുനരാരംഭിച്ചത്. 382 പേര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് യന്ത്രം തകരാറിലായത്. ചങ്ങനാശേരി മുഹമ്മദന്‍സ് യു.പി സ്‌കൂള്‍, തുരുത്തി ഗവ.എല്‍.പി സ്‌കൂള്‍, വാഴപ്പള്ളി കോയിപ്രം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറിച്ചി എന്നിവിടങ്ങളിലെ ബൂത്തുകളിലും യന്ത്രതകരാര്‍ മൂലം വോട്ടിങ് തടസപ്പെട്ടു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
172 ബൂത്തുകളാണ് നിയോജകമണ്ഡലത്തില്‍ ഉണ്ടായിരുന്നത്. പ്രശ്‌ന ബാധിത ബൂത്തുകള്‍ ഇല്ലാതിരുന്നതിനാല്‍ കാമറ നിരീക്ഷണവും ഇല്ലായിരുന്നു. ഉച്ചവരെ എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര അനുഭവപ്പെട്ടു. ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ അഞ്ച് മാതൃകാ ബൂത്തുകളും ഒരു പിങ്ക് ബൂത്തും ഉണ്ടായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.