
വാഷിങ്ടണ്‍: ഗ്വാണ്ടനാമോയിലെ തടവറ അടച്ചു പൂട്ടാന്‍ പെന്റഗണ്‍ പദ്ധതി. ഇതിനുള്ള അംഗീകാരത്തിനായി പെന്റഗണ്‍ യു.എസ് കോണ്‍ഗ്രസിനെ സമീപിക്കും. പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദേശ പ്രകാരമാണ് നീക്കം. നേരത്തെ തടവറ അടച്ചുപൂട്ടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇറാഖ്, അഫ്്ഗാന് അധിനിവേശ കാലത്ത് തടവുകാരെ ക്രൂരമായി പീഡിപ്പിച്ച ഗ്വാണ്ടനാമോ തടവറ അമേരിക്കക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. എന്നാല്‍ തടവറ അടച്ചുപൂട്ടുന്നതിന് അമേരിക്കയിലെ രാഷ്ട്രീയക്കാരില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അവരുടെ നീക്കം മറികടക്കാനാണ് യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരം തേടുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ സ്ഥാനമൊഴിയുന്ന ബരാക് ഒബാമ തന്റെ പ്രഖ്യാപിത വാഗ്്ദാനങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം ശക്തിപ്പെടുത്തിയത്. ക്യൂബയിലേക്കുള്ള സന്ദര്‍ശനത്തിനു മുന്നോടിയായി ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
91 തടവുകാരാണ് ഇപ്പോള്‍ ഗ്വാണ്ടനാമോയിലുള്ളതെന്നും തടവുകേന്ദ്രം അടച്ചുപൂട്ടാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു. 35 തടവുകാരെ അവരുടെ സ്വന്തം രാജ്യത്തേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ മാറ്റാനാണ് ശ്രമം.
മറ്റുള്ളവരെ യു.എസിലെത്തിച്ച് കനത്ത സുരക്ഷയുള്ള ജയിലില്‍ പാര്‍പ്പിക്കും. 2011 മുതല്‍ ഇത്തരം തടവുകാരെ യു.എസിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുമതി യു.എസ് കോണ്‍ഗ്രസ് തടഞ്ഞിട്ടുണ്ട്. ഇങ്ങനെയെങ്കില്‍ അവരെ മറ്റേതെങ്കിലും രാജ്യത്ത് വിചാരണക്ക് വിധേയരാക്കുമെന്നും പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ഉത്തരവിട്ടു. ഫ്ളോറന്‍സിലെ ഫെഡറല്‍ ജയില്‍, കൊളറാഡോ, ഫോര്‍ട് ലീവന്‍വര്‍ത്തിലെ സൈനിക ജയില്‍, കാനാസ് ജയില്‍, ചാള്‍സ്റ്റണിലെ നേവല്‍ ബ്രിംങ്, സൗത്ത് കരോലിനയിലെ ജയില്‍ എന്നിവ പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അതേസമയം കോണ്‍ഗ്രസിലെ ചില ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ അംഗങ്ങളും തടവുകാരെ യു.എസിലേക്ക് കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നുണ്ട്.