2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗ്ലോബല്‍ ആയുര്‍വേദ  ഫെസ്റ്റിവല്‍ അങ്കമാലിയില്‍

 
 
 
 
 
 
 
 
കൊച്ചി: ആയുര്‍വേദത്തിന്റെ ആഗോള വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് നാലാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ (ജി.എ.എഫ് 2020) മെയ്16 മുതല്‍ 20 വരെ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള വ്യാവസായിക- വാണിജ്യ- അക്കാദമിക- നയതന്ത്ര മേഖലകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ആയുര്‍വേദത്തെ മുന്‍നിര്‍ത്തി ഇത്രയും വിപുലമായ ഒരു മേള ഇന്ത്യയില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. കേന്ദ്ര ആയുഷ്, വ്യവസായ-വാണിജ്യ, ടൂറിസം, വിദേശകാര്യ മന്ത്രാലയങ്ങള്‍, എം.എസ്.എം.ഇ, സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ) സംഘടിപ്പിക്കുന്ന പരിപാടി ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വലിയ തോതിലുള്ള സംഭാവനകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെസ്റ്റിവലിന്റെ ചെയര്‍മാനും കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രിയുമായ വി. മുരളീധരന്‍ പറഞ്ഞു. 
ഇന്റര്‍നാഷണല്‍ സെമിനാര്‍, ഗ്ലോബല്‍ ആയുര്‍വേദ എക്‌സിബിഷന്‍, ഇന്റര്‍നാഷണല്‍ കോ- ഓപ്പറേഷന്‍ കോണ്‍ക്ലേവ് എന്നീ പരിപാടികളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്.  അമ്പതു രാജ്യങ്ങളില്‍ നിന്നായി വിദ്യാര്‍ഥികളടക്കം അഞ്ഞൂറോളം പ്രതിനിധികളെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു പറഞ്ഞു. റോജി എം. ജോണ്‍ എം.എല്‍.എ, ഡോ. സുരേഷ്, ഡോ. രാമനാഥന്‍, ഡോ. സാദത്ത്, ഡോ. വാസുദേവന്‍ നമ്പൂതിരി, ഡോ. കൃഷ്ണകുമാര്‍, ഡോ. ബേബി മാത്യു, ഡോ. അന്‍വര്‍, ഡോ. സജികുമാര്‍, ഡോ. വേണു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.