2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗോവയിൽ കോൺഗ്രസ് വിട്ടവർ അഴിമതിക്കാർ: ജയറാം രമേശ്

കൊല്ലം • ഗോവയിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന എം.എൽ.എമാരെ സ്ഥാനാർഥിയാക്കിയതിൽ തെറ്റുപറ്റിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്.
ഗോവയിൽ കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്ന പ്രതിപക്ഷ നേതാവ് മൈക്കേൽ ലോബോ, മുൻ മുഖ്യമന്ത്രി ദിംഗബർ കാമത്ത് ഉൾപ്പെടെ എട്ട് എം.എൽ.എമാരും ഏറ്റവും വലിയ അഴിമതിക്കാരായിരുന്നു.
അഴിമതിക്കറയുള്ളവരും ഏജൻസികളുടെ അന്വേഷണം നേരിടുന്നവരും കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയാൽ ശുദ്ധരായി. കോൺഗ്രസ് വിടേണ്ടവർ എത്രയും വേഗം പാർട്ടി വിട്ട് പോകുന്നതാണ് നല്ലത്.
രണ്ടുതരത്തിലുള്ള ആൾക്കാരാണ് കോൺഗ്രസ് വിട്ടുപോകുന്നത്. അതിലൊരുവിഭാഗം അഴിമതിക്കാരാണ്. മറ്റൊരുവിഭാഗം കോൺഗ്രസിൽനിന്ന് കൂടുതൽ പ്രയോജനങ്ങൾ നേടിയവരാണ് – ഗുലാം നബി ആസാദിനെപ്പോലുള്ളവർ.
പിണറായി വിജയൻ മുണ്ടുടുത്ത മോദിയാണ്. ബി.ജെ.പിയുടെ എ ടീമാണ് കേരളത്തിലെ സി.പി.എം. യൂറോപ്പ് ജോഡോ യാത്ര നടത്തുന്നവരാണ് ഭാരത് ജോഡോ യാത്രയെ പരിഹസിക്കുന്നത്.
യു.പിയിൽ അഞ്ചുദിവസം പര്യടനം നടത്തും. 2023ൽ കിഴക്കു-പടിഞ്ഞാറ് യാത്ര ഗുജറാത്തിലെ പോർബന്തറിൽനിന്ന് ആരംഭിക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.