
പനാജി: ആര്.എസ്.എസ് സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് വെലിങ്കറെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഗോവയില്‍ 400 ലേറെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാജിവെച്ചു. ഇന്നലെ വൈകീട്ടോടെയാണ് ഇത്രയും പ്രവര്‍ത്തകര്‍ ഒന്നിച്ച രാജി വെക്കുന്നതായി അറിയിച്ചത്.
പനാജിയില്‍ ഒരു സ്കൂള്‍ ഗ്രൗണ്ടില്‍ നേതാക്കളുമായി നടന്ന ആറ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമായിരുന്നു കൂട്ടരാജി. ജില്ലാ യൂണിറ്റുകള്‍, ഉപജില്ലാ യൂണിറ്റുകള്‍, ശാഖകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് രാജി വെച്ചത്.
ഗോവയിലെ ഏറ്റവും സ്വാധീനമുള്ള ആര്‍എസ്എസ് നേതാവായിരുന്നു വെലിങ്കര്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്തെത്തിയപ്പോള്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നാണ് സുഭാഷ് വെലിങ്കറിനെ കഴിഞ്ഞ ദിവസം അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത്. വെലിങ്കറിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്