2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖാന്‍ ഗില്‍ ബ്ലാസ്റ്റേഴ്സില്‍

കൊച്ചി: ഐ.എസ്.എല്‍ ഏഴാം സീസണില്‍ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഭാഗമാകും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച 19 കാരനായ ഗില്‍, 2014 ല്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്.
2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വര്‍ഷം പരിശീലനം നേടി. അതേ വര്‍ഷം ഇന്ത്യന്‍ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗില്‍ രണ്ട് സീസണുകളിലായി 30ലധികം മത്സരങ്ങള്‍ ക്ലബ്ബിനായി കളിച്ചു. 2019 ലെ ഹീറോ സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ കെ.ബി.എഫ്.സി ടാലന്റ് ഹണ്ട് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 184 സെന്റിമീറ്റര്‍ ഉയരമുള്ള യുവ ഗോള്‍കീപ്പര്‍ ബംഗളൂരു എഫ്.സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയില്‍ എത്തുന്നത്.
‘ക്ലബ്ബ് മാനേജുമെന്റ് വളരെ ആത്മാര്‍ത്ഥമായാണ് എന്റെയും ടീമിന്റെയും ഭാവി പരിപാടികള്‍ വിശദീകരിച്ചത്. ഏറ്റവും മികച്ച പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള പ്രലോഭനമാണ് എന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലെത്തിച്ചത്. ടീമിന് എന്നെ ആവശ്യമുള്ളപ്പോഴെല്ലാം മികച്ച പോരാട്ടം നടത്തികൊണ്ട് എന്നാല്‍ കഴിയുന്നത് ഞാന്‍ നല്‍കുമെന്ന് ആരാധകരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘ പ്രഭ്‌സുഖാന്‍ ഗില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.