മനില: അതിശക്തമായ ഗോണി കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 20 മരണം. 13000ല്‍ അധികം വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. ഫിലിപ്പീന്‍സിലെ കാറ്റന്ഡൈ്വന്സ്, ആല്ബേയ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയിലാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്. കാറ്റന്ഡൈ്വന്സിലും ആല്ബേയിലുമാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു പേരെ കാണാതായിട്ടുണ്ട്. കൊടുങ്കാറ്റിനെത്തുടര്‍ന്ന് ദുരന്ത സാധ്യതാ മേഖലയില്‍ നിന്നു 10 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
മൂന്നു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ച കാറ്റന്ഡൈ്വന്സ് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇവിടെ വൈദ്യുതിയും വാര്‍ത്താ വിനിമയ സംവിധാനങ്ങളും താറുമാറായി. വൈദ്യുതി പോസ്റ്റുകള്‍ 80 ശതമാനവും തകര്‍ന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.