2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി

ഗേറ്റ് എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് https:gate.iitb.ac.in സന്ദര്‍ശിക്കുക

എന്‍ജിനിയറിങ് അഭിരുചി വിലയിരുത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള പരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് (ഗേറ്റ് – 2021) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 30ന് അവസാനിക്കും. ഇത്തവണ പരീക്ഷ സംഘടിപ്പിക്കുന്നത് ഐ.ഐ.ടി ബോംബെയാണ്. ഇവരുടെ ഴമലേ.ശശയേ.മര.ശി വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ലേറ്റ് ഫീസ് അടച്ച് അടുത്ത മാസം ഏഴുവരെയും അപേക്ഷിക്കാം. സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലിന് അവസരം നവംബര്‍ 13 വരെ ലഭ്യമാകും. അഡ്മിറ്റ് കാര്‍ഡുകള്‍ 2021 ജനുവരി എട്ടുമുതല്‍ ലഭ്യമാകും.

എന്താണ് ഗേറ്റ്

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ് വിഷയങ്ങളിലെ പി.ജി പഠനത്തിനും പിഎച്ച്.ഡി ഗവേഷണത്തിനും അര്‍ഹത നിര്‍ണയിക്കുന്ന പരീക്ഷയാണ് ‘ഗേറ്റ്’. പല ഗവേഷണ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകള്‍ക്കും പൊതുമേഖലയിലെ പ്രമുഖസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും ഈ യോഗ്യത തുണയ്ക്കും. മൂന്നുവര്‍ഷത്തെ സാധുതയാണ് ഗേറ്റ് സ്‌കോറിന് ഉള്ളത്.

പരീക്ഷ ഫെബ്രുവരി അഞ്ചുമുതല്‍ 14 വരെ

ഗേറ്റ് 2021 പരീക്ഷ ഫെബ്രുവരി അഞ്ചുമുതല്‍ 14 വരെയാണ്. രണ്ട് ഷിഫ്റ്റായാണ് പരീക്ഷ നടക്കുക. രാവിലെ ഒമ്പതു മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെയും. ഷിഫ്റ്റില്‍ പിന്നീട് മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

ആകെ 27 വിഷയത്തില്‍ എന്‍വെയര്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ഇ.എസ്) ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എക്‌സ്.എച്ച്) എന്നിവ പുതിയ പേപ്പറുകളാണ് ഉണ്ടാകുക.

പരിഷ്‌കരിച്ച പരീക്ഷാ യോഗ്യത

2021ലെ ഗേറ്റിന്റെ പരീക്ഷാ യോഗ്യത പരിഷ്‌കരിച്ചിട്ടുണ്ട്. സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ് വിഷയങ്ങളില്‍ യോഗ്യതയുള്ളവര്‍ക്കും ഇനി ഗേറ്റെഴുതാം. ബിരുദം നേടിയവര്‍ക്കും 10+2+2 അഥവാ 10+3+1 പൂര്‍ത്തിയാക്കി അംഗീകൃത അണ്ടര്‍ ഗ്രാജ്വേറ്റ് (യു.ജി) പ്രോഗ്രാമുകളില്‍ മൂന്നാം വര്‍ഷം പഠിക്കുന്നവരെയും പരിഗണിക്കും. പതിവുപോലെ ഒരു പേപ്പറല്ല, ആവശ്യമുള്ളവര്‍ക്ക് രണ്ടു പേപ്പറുകള്‍ എഴുതാം. പക്ഷേ, രണ്ടാമത്തെ പേപ്പര്‍ നിര്‍ദിഷ്ട കോംബിനേഷനുകളില്‍പ്പെട്ടതായിരിക്കണം. ഇതിന്റെ വിശദാംശങ്ങള്‍ പിന്നാലെ ലഭ്യമാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.