
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരത്ന കമ്പനിയായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകലിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 233 ഒഴിവുകളാണുള്ളത്.
ജൂനിയര്‍ എന്‍ജിനിയര്‍ (മെക്കാനിക്കല്‍ 02), ജൂനിയര്‍ എന്‍ജിനിയര്‍(കെമിക്കല്‍ 03), ജൂനിയര്‍ അക്കൗണ്ടന്റ് (18), ജൂനിയര്‍ സൂപ്രണ്ട് (ഹ്യുമന്‍ റിസോഴ്സ് 10), ഫോര്മാന് (പോളിമര്‍ ടെക്നോളജി02), ഫോര്മാന് (കെമിക്കല്‍ 12), ഫോര്മാന് (മെക്കാനിക്കല്‍ 30, ഇലക്ട്രിക്കല്‍ 30, ഇന്‍സ്ട്രുമെന്റേഷന്‍ 30, ടെലികോം ആന്‍ഡ് ടെലിമെട്രി 10), ജൂനിയര്‍ കെമിസ്റ്റ് (10), ജൂനിയര്‍ സൂപ്രണ്ട് (ഒഫിഷ്യല്‍ ലാംഗ്വേജ് 02), അസിസ്റ്റന്റ് (സ്റ്റോര്‍സ് ആന്‍ഡ് പര്‍ച്ചേസ് 20), അക്കൗണ്ട്സ് അസിസ്റ്റന്റ് (20), മാര്‍ക്കറ്റിങ് അസിസ്റ്റന്റ് (19), ഓഫിസര്‍ (സെക്യൂരിറ്റി 15) എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷാ ഫീസ് അടച്ചശേഷം ‘ംംം.ഴമശഹീിഹശില.രീാ’ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് യോഗ്യത അറിയുന്നതിനും വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: നവംബര്‍ 05