
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീടാക്രമിച്ച് മാര്‍ക്സിസ്റ്റ് അക്രമമെന്നു മുറവിളികൂട്ടാന് നടന്ന ഗൂഢാലോചനയെകുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്.
സുധാകരന്റെ വീടിനു സമീപത്താണ് ആയുധം സഹിതം ആര്.എസ്.എസ് പ്രവര്ത്തകന് പൊലിസ് പിടിയിലായത്. സുധാകരന്റെ വീടാക്രമിക്കാനാണു തങ്ങള്‍ വന്നതെന്നാണു പിടിയിലായയാള്‍ പൊലിസിനു മൊഴിനല്‍കിയത്. പിടിയിലായയാള്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരുകൂടി പൊലിസിനോടു പറഞ്ഞിട്ടുണ്ട്. അതു സുധാകരന്റെ വിശ്വസ്തനാണ്.
അതിന്റെ അര്‍ഥം സുധാകരനും ആര്.എസ്.എസ് നേതൃത്വവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണെന്നും പി ജയരാജന് പ്രസ്താവനയില്‍ ആരോപിച്ചു.