2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗൂഡല്ലൂരില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി

ഗൂഡല്ലൂര്‍: അധ്യയന വര്‍ഷം ആരംഭിക്കാനായതോടെ നീലഗിരി ജില്ലയില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധന. പരിശോധനയില്‍ കാര്യക്ഷമമല്ലാത്ത വാഹനങ്ങള്‍ക്ക് അനുമതി നിഷേധിക്കും. ഊട്ടിയില്‍ ജില്ലാ കലക്ടര്‍ പി ശങ്കര്‍, ജില്ലാ ആര്‍.ടി.ഒ വെങ്കിട്ടരാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജില്ലയില്‍ 254 സ്‌കൂള്‍ വാഹനങ്ങളാണുള്ളത്. വാഹനങ്ങളിലെ സുരക്ഷിതത്ത്വവും സൗകര്യവും വിലയിരുത്തി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.