2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗൂഡല്ലൂരില്‍ ആര്‍.ടി.ഒയെ നിയമിക്കണമെന്ന്

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ മാക്കമൂലയിലെ ആര്‍.ടി.ഒ ഓഫിസില്‍ ആര്‍.ടി.ഓയെ നിയമിക്കണമെന്നാവശ്യം ശക്തമായി. രണ്ടുവര്‍ഷമായി ഇവിടെ ആര്‍.ടി.ഒ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇത്കാരണം വാഹന ഉടമകളും ഡ്രൈവര്‍മാരും പ്രതിസന്ധിയിലാണ്. 

നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസം ജില്ലാ ആര്‍.ടി.ഒ ഓഫിസില്‍ ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന നടത്തുന്നത്. ആര്‍.ടി.ഒ ഇല്ലാത്തതിനാല്‍ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയവക്ക് ജനം പ്രയാസപ്പെടുകയാണ്.
1998ലാണ് ഗൂഡല്ലൂരില്‍ ആര്‍.ടി.ഒ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലാ ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തുമ്പോള്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മാക്കമൂലയിലെ ആര്‍.ടി.ഒ ഓഫിസില്‍ അടിയന്തിരമായി ആര്‍.ടി.ഓയെ നിയമിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.