2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗൂഗിള്‍ ഡ്യുവോയില്‍ ഓഡിയോ കോളും ഉടന്‍

കഴിഞ്ഞ ആഴ്ച്ചയാണ് പുതിയ വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ വന്‍ സ്വീകാര്യതയാണ് ആപ്പിന് ലഭിച്ചത്. നെറ്റ് വര്‍ക്കില്‍ ഏത് തരത്തിലുള്ള തടസ്സങ്ങളുണ്ടെങ്കിലും അത് വീഡിയോ കോളിനെ ബാധിക്കില്ലെന്നത് തന്നെയാണ് ഡ്യുവോയുടെ പ്രധാന പ്രത്യേകത. പ്രമുഖ വീഡിയോ കോളിങ് ആപ്ലിക്കേഷനുകളെ സംബന്ധിച്ച് വന്‍ വെല്ലുവിളി തന്നെയാണ് ഡ്യുവോ. എന്നാലിതാ പുതിയൊരു സംവിധാനം കൂടി വരുന്നു. നിലവില്‍ വീഡിയോ കോളിങ് സംവിധാനം മാത്രമുള്ള ഡ്യുവോയില്‍ ഇനി മുതല്‍ ഓഡിയോ കോളിങും സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

google-s-allo-and-duo-apps-get-new-icons-in-the-play-store

എന്നാല്‍ എന്നുമുതലാണ് ഈ സൗകര്യം ലഭ്യമാവുക എന്ന് വ്യക്തമായിട്ടില്ല. തടസ്സമില്ലാതെ കണ്ടുകൊണ്ട് സംസാരിക്കുക മാത്രമല്ല ഇനി വെറും കോളുകളും സാധ്യമാകും. ഇതിലൂടെ കോളിങിനായി മൊബൈല്‍ നമ്പര്‍ മാത്രമാണ് നല്‍കേണ്ടത്. പ്രത്യേക അക്കൗണ്ടുകളുടെ ആവശ്യമേ ഇല്ല. ഒറ്റ ടാപ്പില്‍ തന്നേ കോളിങ് സാധ്യമാവുകയും ചെയ്യും.

ഒരാഴ്ച്ച കൊണ്ട് തന്ന ജനകീയമായ ആപ്പ് ഇനി കൂടുതല്‍ പേര്‍ക്ക് പ്രിയപ്പെട്ടതാവുമെന്നതിന് സംശയമൊന്നുമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.