
ഗുണ്ടൂര്‍: ആന്ധ്രയിലെ ഗുണ്ടൂരില്‍ നിര്‍മാണത്തിലിരുന്ന ഷോപ്പിങ് കോംപ്ലക്സിനടുത്ത് മണ്‍കൂന ഇടിഞ്ഞുതാഴ്ന്ന് ഏഴു തൊഴിലാളികള്‍ മരിച്ചു. ഗുണ്ടൂരിലെ ലക്ഷ്മീപുരത്താണ് അപകടം.
തൊഴിലാളികള്‍ മതില് കെട്ടുന്നതിനിടയില്‍ മണ്‍കൂന ഇടിഞ്ഞു താഴുകയായിരുന്നു. ഇതില്‍പെട്ട തൊഴിലാളികള്‍ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒരു തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിനുതൊട്ടുപിന്നാലെ സമീപത്തെ ഒരു റെസ്റ്ററന്റിന്റെ മതിലും വലിയ ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നു. മരണമടഞ്ഞവര്‍ പ്രതിപാഡ് മണ്ഡലിലെ ഗോട്ടിപാഡ് എസ്.സി കോളനിയിലുള്ളവരാണ്.
അതേസമയം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ സാമൂഹ്യ ക്ഷേമ മന്ത്രി റവേല കിഷോര്‍ ബാബുവിന്റെ കാര്‍ ആക്രമിച്ചു. ജി.എം.സ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ധനഞ്ജയ് റെഡ്ഡിയെ കയ്യേറ്റം ചെയ്തു. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലിസ് വളരെയേറെ പാടുപെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.