2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും ഗുജറാത്ത് ഏറെ പിറകില്‍

അഹമദാബാദ്: മോദിയുടെ വികസന മുദ്രാവാക്യത്തിന് തുടക്കം കുറിച്ച ഗുജറാത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഏറെ പിന്നോട്ട്. രാജ്യത്തെ 21 പ്രധാന സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ 20ാം സ്ഥാനത്താണ് ഗുജറാത്ത്. ടൈംസ് ഓഫ് ഇന്ത്യയാണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ബേസ് ലൈന്‍ സര്‍വ്വേ 2014 ലാണ് ഈ കണ്ടെത്തല്‍. ഇതു മാത്രമല്ല ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍. 72.1 ആണ് ഇവിടുത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നിരക്ക്. ഗുജറാത്തിലെ 26.6 പെണ്‍കുട്ടികളും സ്‌കൂളില്‍ പോകാത്തവരോ അല്ലെങ്കില്‍ 15, 17 വയസിനുള്ളില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരോ ആണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരി 83.8%ആണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.