2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗുജറാത്ത് കലാപം: എസ്.ഐ.ടി അധ്യക്ഷസ്ഥാനമൊഴിയാന്‍ ആര്‍.കെ രാഘവന് കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: 2002 ഗുജറാത്ത് കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സമിതി(എസ്.ഐ.ടി)യുടെ തലപ്പത്തുനിന്ന് ആര്‍.കെ രാഘവനെ മാറ്റാന്‍ സുപ്രിംകോടതി അനുമതി നല്‍കി.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എസ്.കെ കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അംഗീകാരം നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകനും വിഷയത്തില്‍ കോടതിയുടെ അമിക്കസ് ക്യൂറിയുമായ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ രാഘവനെ എസ്.ഐ.ടിയുടെ തലപ്പത്തുനിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. എസ്.ഐ.ടി ഇതുവരെ നടത്തിയ അന്വേഷണത്തെ അഭിനന്ദിച്ച കോടതി സാല്‍വേയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
സമിതിയില്‍ അംഗമായ എ.കെ മല്‍ഹോത്രയോട് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി അംഗമായ കെ. വെങ്കടേശ്വത്തെയും ഒഴിവാക്കിനല്‍കിയിട്ടുണ്ട്. കേസിന്റെ പുരോഗതിയെ കുറിച്ചുള്ള കാല്‍വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മല്‍ഹോത്രയോട് കോടതി ആവശ്യപ്പെട്ടു.
ഗോധ്ര ട്രെയിന്‍ കത്തിക്കലിനു പിറകെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഒന്‍പത് കലാപസംഭവങ്ങളെ കുറിച്ചാണ് സുപ്രിംകോടതി നിയമിച്ച പ്രത്യേക അന്വേഷണ സമിതി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. 2,000ത്തോളം പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.