
കണ്ണൂര്‍: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒക്ടോബറില്‍ ഗാന്ധിധാം-തിരുനെല്‍വേലി റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തുന്നു. ഒക്ടോബര്‍ മൂന്നുമുതലുള്ള തിങ്കളാഴ്ചകളില്‍ 09458 എന്ന നമ്പറില്‍ ഉച്ചയ്ക്കു 1.50ന് ഗാന്ധിധാമില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ച രാവിലെ 11.45ന് തിരുനെല്‍വേലിയില്‍ എത്തിച്ചേരും. 24നാണ് അവസാന സര്‍വിസ്. തിരികെയുള്ള ട്രെയിന്‍ വ്യാഴാഴ്ചകളില്‍ 09457 എന്ന നമ്പറില്‍ തിരുനെല്‍വേലിയില്‍ നിന്നു ഗാന്ധിധാമിലേക്കു സര്‍വിസ് നടത്തും. ആദ്യസര്വിസ് ആറിനു തുടങ്ങും. രാവിലെ 7.55ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ശനിയാഴ്ച രാവിലെ 6.55ന് ഗാന്ധിധാമില്‍ എത്തിച്ചേരും. 27നാണ് അവസാന സര്‍വിസ്. രണ്ടു ടു ടയര്‍, മൂന്നു ത്രി ടയര്‍, എട്ടു സ്ലീപ്പര്‍, നാലു ജനറല്‍, രണ്ടു ലഗേജ് കോച്ചുകള്‍ ഈ ട്രെയിനില്‍ ഉണ്ടാകും.