2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗവർണർക്കെതിരേ പരോക്ഷ വിമർശനം സർവകലാശാലകളിൽ കേന്ദ്രതാൽപര്യം അടിച്ചേൽപ്പിക്കാൻ ശ്രമം: മന്ത്രി ബിന്ദു

തിരുവനന്തപുരം • ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമർശിച്ച് നിയമസഭയിൽ മന്ത്രി ആർ. ബിന്ദു. സർവകലാശാലകളിൽ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ കേന്ദ്രത്തെ നയിക്കുന്നവർ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങൾ ഇവിടെയും നടത്തുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റവും ഹിന്ദുത്വം വ്യാപിപ്പിക്കുന്നതും ചർച്ചയാകുന്ന കാലമാണ്. ഇതേ നയങ്ങൾ കേരളത്തിലേക്ക് ഒളിച്ചുകടത്താൻ ശ്രമങ്ങൾ നടക്കുകയാണ്. ഇതിനു പിന്തുണ നൽകുന്നവരായി പ്രതിപക്ഷം മാറുകയാണ്. തീവ്ര ഹിന്ദുത്വ നയങ്ങളോടുള്ള നിലപാടിൽ കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ ഇത്തരം വില കുറഞ്ഞ ആരോപണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രി പറഞ്ഞു.കണ്ണൂർ സർവകലാശാലയിൽ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്‌കങ്ങൾ പഠിക്കണമെന്ന് നിർദേശിച്ച വൈസ് ചാൻസലറെ ന്യായീകരിക്കുന്നവരാണ് ഹിന്ദുത്വ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.