
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ജയില്‍ മോചനത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള തമിഴ്നാട് ഗവര്‍ണറുടെ അധികാരത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്നു സുപ്രിംകോടതി. എന്നാല്‍, ഗവര്‍ണറുടെ തീരുമാനം വൈകുന്നതില്‍ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കേസ് 23ലേക്കു മാറ്റിയ കോടതി, കക്ഷികളോട് മറുപടി തേടുകയും ചെയ്തു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ പേരറിവാളന്, നളിനി എന്നിവരുള്‍പ്പെടെ ഏഴു പേരെ മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. എന്നാല്‍, ഇതില്‍ നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ നടപടി രണ്ടു വര്‍ഷമായി വൈകുകയാണ്. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍, ഗവര്‍ണറോട് ഇക്കാര്യം അഭ്യര്‍ഥിക്കാന്‍ തങ്ങള്ക്കാകുമോയെന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം.
അതേസമയം, ഗവര്‍ണറുടെ നടപടി വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയും വേഗത്തില്‍ തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടും ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി.
Comments are closed for this post.