2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണറെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കാനാകില്ല.
ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ അനുമതി നല്‍കുമെന്നു കരുതി. ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് ആദ്യംതന്നെ അദ്ദേഹത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
കാര്‍ഷിക നിയമം കര്‍ഷക വിരുദ്ധമാണ്. നിയമത്തിനെതിരേ കര്‍ഷകര്‍ക്കിടയിലുള്ള വിശ്വാസ തകര്‍ച്ചയ്ക്കു കാതലുണ്ട്.
കോര്‍പറേറ്റ് ശക്തികള്‍ക്കു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും കര്‍ഷകര്‍ക്കുള്ള താങ്ങുവില പ്രധാനമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, പുതിയ കാര്‍ഷിക നിയമം സര്‍ക്കാര്‍ പരിഗണനയിലാണെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.