ബെംഗളൂരു: കർണാടകയിൽ പുതിയ ഫാക്ടറി ആരംഭിക്കാനൊരുങ്ങി ആപ്പിൾ ഐ ഫോൺ. ഐ ഫോണിന്റെ പ്രധാന നിർമാതാക്കളായ ഫാക്സ്കോൺ ആണ് ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തായി ആപ്പിൾ ഫോൺ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത്. തയ്‌വാൻ കമ്പനിയായ ഫാക്സ്കോൺ 700 മില്യൻ ഡോളർ ബെംഗളൂരുവിൽ നിക്ഷേപിക്കും.
300 ഏക്കറിൽ ഒരുങ്ങുന്ന ഫാക്ടറി ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകും. ഐ ഫോണുകൾക്കൊപ്പം, ആപ്പിൾ ഫാക്സ്കോൺ പുതുതായി ആരംഭിക്കാൻ പോകുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും ഇവിടെ നിർമിക്കും.
ഫാക്സ്കോൺ ചെയർമാൻ യങ് ലിയുവും 17 പേരടങ്ങുന്ന സംഘവും സ്ഥലം സന്ദർശിച്ചു. ഫാക്സ്കോൺ ഇന്ത്യയിൽ നടത്തുന്ന രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപമാണിത്. തമിഴ്നാട്ടിലാണ് കമ്പനി വലിയ നിക്ഷേപം നടത്തുന്നത്.
Comments are closed for this post.