
മുക്കം: ആം ആദ്മി പാര്‍ട്ടി പ്രചാരണ പരിപാടിയായ ‘ബൂം റവലൂഷന് 2019’ ന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് നടത്തിയ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ഈശ്വര്‍ജി ഉദ്ഘാടനം ചെയ്തു. ജില്ല കോഡിനേറ്റര്‍ ഖാദര്‍ കണിയാന് അധ്യക്ഷനായി. പീറ്റര്‍, കെ.ടി നജീബ് സംസാരിച്ചു.
തുടര്‍ന്ന് നടത്തിയ ക്വിസ് മത്സരം സി.ആര് നീലകണ്ഠന് ഉദ്ഘാനം ചെയ്തു. അഭിലാഷ് ദാസ് അധ്യക്ഷനായി. വിനോദ് മേക്കോത്ത്, ഷൗക്കത്തലി ഏരോത്ത്, പോള്‍ ജോസഫ്, നാസര്‍ സെഞ്ചറി, സനോവര്‍ സംസാരിച്ചു.
ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് (10001 രൂപ) ചേന്ദമംഗല്ലൂരിലെ ഹാദിയും രണ്ടാം സമ്മാനത്തിന് (5001 രൂപ) മുക്കം കോ-ഓപറേറ്റീവ് കോളജിലെ ജ്യോതിസ് ജോസും മൂന്നാം സമ്മാനത്തിന് മണാശ്ശേരി ഓര്‍ഫനേജ് കോളജിലെ മുഹമ്മദ് അനീസ്, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.കെ സജ്ലയും അര്‍ഹരായി. കക്കാട് വില്ലേജ് ഗെയില്‍ ആക്ഷന്‍ കമ്മിറ്റി നെല്ലിക്കാപറമ്പില്‍ നടത്തിയ പൊതുയോഗത്തില്‍ സി.ആര് നീലകണ്ഠന്, നാസര്‍ സെഞ്ച്വറി സംസാരിച്ചു.