
ആര്‍പ്പൂക്കര: സമാനതകളില്ലാത്ത ക്രൂരതക്കിരയായി മരണമടഞ്ഞ ഏഴു വയസുകാരനെ അവസാനമായി ഒരു നോക്കു കാണുവാന്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറി ഭാഗത്ത് സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി. മരണ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുമെന്നറിഞ്ഞതു മുതല്‍ ജനം ആശുപത്രിയിലേക്ക് എത്തുകയായിരിന്നു. 4.30ന് മൃതദേഹവും കൊണ്ടുള്ള ആംബുലന്‍സ് ആശുപത്രി കോമ്പൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ചില സ്ത്രീകളും കുട്ടികളും കരയുവാന്‍ തുടങ്ങി. 10 മിനിറ്റോളം നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനായി മൃതദേഹം ആംബുലന്‍സില്‍ തന്നെ കിടത്തിയിരിന്നു. 4.40ന് തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം 6.20ന് പൂര്‍ത്തികരിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. മരണപ്പെട്ട കുട്ടിയുടെ മുത്തശ്ശന് (പിതാവിന്റെ പിതാവ്) ദിനേശ് ബാബുവും ബന്ധുക്കളും മൃതദേഹത്തോടൊപ്പം ഉണ്ടായിരിന്നു. കുട്ടിയുടെ മാതാവിന്റെ മാതാവ് റി.അധ്യാപിക കെ.കെശോഭനയുടെ തൊടുപുഴ ഉടുമ്പന്നൂര്‍ മഞ്ചിക്കലിലുള്ള വീട്ടുവളപ്പില്‍ രാത്രി തന്നെ സംസ്കരിച്ചു.