2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരേ പ്രതികരിക്കുക

ധനധാരാളിത്തത്തില്‍ എല്ലാ സുഖസൗകര്യങ്ങളുംനല്‍കി ആര്‍ഭാടത്തോടെ മക്കളെ വളര്‍ത്തുന്ന രക്ഷിതാക്കള്‍ക്കു ഗുണപാഠമാകേണ്ട കേസാണിത്. അമിതമായ ധനമോഹം വിളിച്ചുവരുത്തിയ ആപത്തുകൂടിയാണിത്. സാമൂഹ്യപ്രതിബദ്ധതയും ധാര്‍മികമൂല്യങ്ങളും ദൈവഭയവും കുട്ടികളിലേയ്ക്കു സന്നിവേശിപ്പിക്കേണ്ട പ്രായത്തില്‍ അതുണ്ടായില്ലെങ്കില്‍ സംഭവിക്കാവുന്ന സ്വാഭാവികദുരന്തംകൂടിയാണു ചെങ്ങന്നൂര്‍ സംഭവം.

അഡ്വ:പി.എസ്.ശ്രീധരന്‍പിള്ള 9895085837

ചെങ്ങന്നൂരിലെ ജോയ് ജോണ്‍ വധം മലയാളിയുടെ മനസ്സുതുറപ്പിക്കേണ്ടണ്ട സംഭവമാണ്.  അമേരിക്കന്‍ മലയാളിയായ ജോയ് ജോണിനെ വധിച്ചത് മകന്‍ ഷെറിനാണ്. ചെങ്ങന്നൂരിലെ ഒരു പുരാതന ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോയ് ജോണും കുടുംബവും അമേരിക്കന്‍ പൗരത്വവും  ജീവിതശൈലികളും സ്വീകരിച്ചവരാണ്. മക്കളെ ജനിച്ചനാള്‍ മുതല്‍ വളര്‍ത്തിയതും അമേരിക്കന്‍രീതിയിലാണ്.

ജോയ് ജോണിനെ വധിച്ച രീതിയും മകന്‍ ഷെറിന്‍ അതുമായി ബന്ധപ്പെട്ടുനടത്തിയ തയാറെടുപ്പുകളുമെല്ലാം വര്‍ത്തമാന മലയാളിസമൂഹത്തിന്റെ സജീവവിശകലനത്തിനു വിധേയമാകേണ്ടണ്ട വിഷയംതന്നെയാണ്. സംഭവദിവസം ജോയ് ജോണും മകന്‍ ഷെറിനും ഒന്നിച്ച് ആഡംബരകാറില്‍ തിരുവനന്തപുരത്തുപോയി ചെങ്ങന്നൂരിലേയ്ക്കു മടങ്ങുമ്പോള്‍ എം.സി റോഡില്‍ കാറില്‍വച്ചാണു   കൊലനടന്നത്.

വര്‍ത്തമാനസമൂഹം കണ്ടണ്ട ഹീനമായ കുറ്റങ്ങളിലൊന്നാണ് ഈ പിതൃഹത്യ. സ്‌നേഹത്തോടെ തന്റെകൂടെ യാത്രചെയ്ത മകന്‍ അന്തകനാകുമെന്ന് ആ പിതാവോ അവരെ യാത്രയാക്കിയ കുടുംബാംഗങ്ങളോ സംശയിച്ചിട്ടുണ്ടാവില്ല.
പിതാവിനെ വെടിവച്ചുകൊല്ലുകയും ശവവുമായി ദീര്‍ഘദൂരം യാത്രനടത്തി പിതാവിന്റെ കെട്ടിടത്തിലെ ഗോഡൗണില്‍ കൊണ്ടണ്ടുപോയി  കത്തിക്കാന്‍ ശ്രമിക്കുകയുമാണു ചെയ്തത്. കത്തിക്കല്‍ ശ്രമം പരാജയപ്പെട്ടപ്പോള്‍  കത്തിയുപയോഗിച്ചു ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും വെട്ടിമാറ്റിയ കൈയും കാലും പമ്പാനദിയില്‍ രണ്ടിടങ്ങളിലായും മറ്റു ശരീരഭാഗങ്ങള്‍ 30 കി.മിദൂരെയുള്ള കോട്ടയത്തെ മാലിന്യകൂമ്പാരത്തിലും നിക്ഷേപിച്ചു.

 ക്രൂരമായ ഈ പ്രവൃത്തികളെല്ലാം ഒറ്റയ്ക്കു നടത്തിയെന്നതു വിസ്മയം ജനിപ്പിക്കുന്നു.   സംഭവശേഷം ആഡംബരഹോട്ടലുകളില്‍ മുറിയെടുത്തു ജീവിതം ആസ്വദിക്കാനും ആ ക്രൂരഹൃദയന്‍ മറന്നില്ല. ഇതിനിടയില്‍ ഒരിക്കല്‍പോലും കുറ്റവാളിയായ ആ യുവാവിന്റെ മുഖത്തു പരിഭ്രമമോ അസ്വസ്ഥതയോ പ്രകടമായിരുന്നില്ലെന്നു സാക്ഷികള്‍ മൊഴി നല്‍കിയിരിക്കുകയാണ്.!

ഇത്രയും  ഹീനമായ  കൊലപാതകത്തിന്റെ ആസൂത്രണവും തയാറെടുപ്പും  കൃത്യവും തുടര്‍കൃത്യങ്ങളുമൊക്കെ കണിശമായി നടപ്പാക്കിയെന്നത്  വലിയൊരു ക്രിമിനലിന്റെ പട്ടികയിലേയ്ക്കാണു പ്രതിയായ ഷെറിനെ കൊണ്ടെണ്ടത്തിച്ചിട്ടുള്ളത്. എന്തിന് ഇയാള്‍ ഈ പിതൃഹത്യ നടത്തിയെന്ന ചോദ്യത്തിനു മതിയായ ഉത്തരം ലഭ്യമല്ല. പണത്തിനു വേണ്ടണ്ടിയുള്ള ആര്‍ത്തിയാകാം കാരണമെന്നു പൊലിസ് കരുതുന്നു.

ധനധാരാളിത്തത്തില്‍ എല്ലാ സുഖസൗകര്യങ്ങളുംനല്‍കി ആര്‍ഭാടത്തോടെ മക്കളെ വളര്‍ത്തുന്ന രക്ഷിതാക്കള്‍ക്കു ഗുണപാഠമാകേണ്ടണ്ട കേസാണിത്. അമിതമായ ധനമോഹം വിളിച്ചുവരുത്തിയ ആപത്തുകൂടിയാണിത്. സാമൂഹ്യപ്രതിബദ്ധതയും ധാര്‍മികമൂല്യങ്ങളും ദൈവഭയവും കുട്ടികളിലേയ്ക്കു സന്നിവേശിപ്പിക്കേണ്ടണ്ട പ്രായത്തില്‍ അതുണ്ടണ്ടായില്ലെങ്കില്‍ സംഭവിക്കാവുന്ന സ്വാഭാവികദുരന്തംകൂടിയാണു ചെങ്ങന്നൂര്‍ സംഭവം.  

തികച്ചും അക്ഷ്യോഭ്യനായി സ്വന്തം പിതാവിനെ അറുംകൊല ചെയ്യാന്‍ ഈ യുവാവിനെ നയിച്ച മാനസികാവസ്ഥയെക്കുറിച്ചു പഠിക്കാന്‍ ആരും  മെനക്കെടുമെന്നു തോന്നുന്നില്ല.  അതൊന്നും നമ്മുടെ നിയമത്തിലില്ലല്ലോ.  മനുഷ്യനില്‍ അത്യാവശ്യം നിലനില്‍ക്കേണ്ടണ്ട സഹജീവീസ്‌നേഹവും ദയയും ദൈവഭക്തിയും ഈ യുവാവില്‍ ഇല്ലാതെ പോയിട്ടുണ്ടെണ്ടങ്കില്‍ ആരാണതിന് ഉത്തരവാദികള്‍  സംസ്‌കാരസമ്പന്നമായ സാമൂഹ്യക്രമത്തില്‍ സംഭവിക്കാന്‍പാടില്ലാത്ത ദുരന്തത്തിന്റെ ഇരയാണു കൊല്ലപ്പെട്ട ജോയ് ജോണ്‍.

സമ്പത്തു കുന്നോളമുണ്ടായാലും മനുഷ്യത്വം അങ്കുരിക്കുന്നില്ലെങ്കില്‍  അതു സമൂഹത്തിനൊട്ടാകെ വിനയായിത്തീരുമെന്ന തത്വവും ഈ സംഭവം വരച്ചുകാട്ടുന്നുണ്ടണ്ട്. പിറവി മുതല്‍ സമ്പന്നതയുടെ  ഉയരങ്ങളില്‍ അഭിരമിച്ച യുവാവ് സ്വന്തംപിതാവിനോട് ഇത്തരമൊരു കടുംകൈചെയ്യാന്‍ തയാറായതിനുപിന്നിലെ നിഗൂഢമായ കാരണം കണ്ടെണ്ടത്താന്‍ സമൂഹത്തിനു കഴിയണം.

നിയമക്രമത്തിന്റെ അകത്തളങ്ങളില്‍ പൊലിസും കോടതിയും ചേര്‍ന്നു സംഭവത്തിന്റെ വ്യത്യസ്ത തലങ്ങള്‍ തലനാരിഴകീറി പരിശോധിച്ചു പ്രതിയെ ശിക്ഷയ്ക്കു വിധേയനാക്കിയതുകൊണ്ടണ്ടുമാത്രം ഇത്തരം ഗുരുതരപ്രശ്‌നങ്ങളുടെ ആഴവും പരപ്പും കണ്ടെണ്ടത്തിക്കൊള്ളണമെന്നില്ല. സമൂഹത്തിന്  അതൊരു സന്ദേശവും നല്‍കാന്‍ പോകുന്നില്ല! ഷെറിന്‍ ഉപയോഗിച്ച തോക്ക് അമേരിക്കന്‍ നിര്‍മിതവും വിരലിന്റെ മാത്രം വലിപ്പമുള്ളതുമാണ്. പിതാവിന്റെ തലയിലേയ്ക്കു നാലു വെടിയുണ്ടണ്ടകള്‍ ഉതിര്‍ത്തുവെന്നാണ് കണ്ടെണ്ടത്തിയിട്ടുള്ളത്.  സ്വന്തംപിതാവിന്റെ ചിന്നിചിതറിയ തലച്ചോറു കണ്ടണ്ടിട്ടും പതറാതെ ശരീരം ക്രൂരമായി വെട്ടിനുറുക്കുന്ന മാനസികാവസ്ഥയിലേയ്ക്കു യുവാവു പോയതിനെ ക്രിമിനോളജി എന്തുപേരിട്ടു വിശേഷിപ്പിക്കുമെന്നറിയില്ല. അപകടകരമാംവിധം പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടണ്ടിരിക്കുന്ന നമ്മുടെ കുടുംബജീവിതത്തിന്റെ ദുരവസ്ഥയാണു ചെങ്ങന്നൂര്‍ സംഭവത്തില്‍ മുഴച്ചുകാണുന്നത്.  
ഇന്ത്യന്‍  ശിക്ഷാനിയമത്തില്‍ ഇത്തരം കുറ്റങ്ങള്‍ക്കു മതിയായ ശിക്ഷനല്‍കാനുള്ള വകുപ്പുകളുണ്ടണ്ട്. പ്രതിക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ മതിയായ തെളിവുകള്‍ ശേഖരിക്കാനോ അല്ലെങ്കില്‍ സൃഷ്ടിച്ചെടുക്കാനോ കുറ്റാന്വേഷകര്‍ക്ക് കഴിഞ്ഞേയ്ക്കാം. കേവലം തെളിവുകള്‍തേടി നീതിക്രമത്തിന്റെ ദോലകം ചലിപ്പിക്കുന്നതിനപ്പുറം ഈ കേസിന്റെ സാമൂഹ്യവശം അപഗ്രഥനംചെയ്യാന്‍ നമുക്കാവേണ്ടണ്ടതല്ലേ. പക്ഷേ, നിയമം ഇവിടെ നിസ്സഹായമാവുകയാണ്. ഇക്കാര്യത്തില്‍ അത്തരമൊരു ശ്രമത്തിനുള്ള സാധ്യത തികച്ചും വിരളമാണ്.

കുറ്റകൃത്യങ്ങളിലേയ്ക്കു വഴുതിപ്പോകുന്ന പുത്തന്‍തലമുറയെ നേര്‍വഴിക്കുകൊണ്ടണ്ടുവരാന്‍ ധാര്‍മികതയിലൂന്നിയ നമ്മുടെ സംവിധാനങ്ങള്‍ക്കു കഴിയേണ്ടണ്ടതല്ലേ ആത്മീയ-സാമൂഹ്യമേഖലകള്‍ അവസരത്തിനൊത്തുയരണം. മലയാളി ആത്മപരിശോധന നടത്തേണ്ടണ്ട കുറ്റകൃത്യമായി ജോയ്‌ജോണ്‍ വധം അവശേഷിക്കുകയാണ്.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.