2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോഹ്‌ലിയെ ട്രോളി; പിന്നാലെ പൊല്ലാപ്പിലായി ഗാവസ്‌കര്‍

ദുബൈ: പഞ്ചാബിനെതിരായ മത്സരത്തില്‍ ബംഗളൂരു നായകന്‍ കോഹ്‌ലിയുടെ ദയനീയ പ്രകടനത്തെ നൈസായി ട്രോളിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐ.പി.എല്‍ കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കറിന്റെ പ്രസ്താവന വിവാദത്തില്‍.
കോഹ്‌ലിയെ അനുഷ്‌കയ്‌ക്കൊപ്പം ട്രോളിയതാണ് വിവാദത്തിന് കാരണമായത്. കോഹ്‌ലിയെയും അനുഷ്‌കയെയും കഥാപാത്രങ്ങളാക്കി ദ്വയാര്‍ഥം വരുന്ന പ്രസ്താവനയാണ് ഐ.പി.എല്‍ കമന്ററിക്കിടെ ഗാവസ്‌കര്‍ പറഞ്ഞത്. ഗവാസ്‌കറിന്റെ ട്രോള്‍ ഇങ്ങനെയായിരുന്നു ‘ലോക്ഡൗണ്‍ സമയത്ത് അനുഷ്‌കയുടെ പന്തുകള്‍ക്കെതിരേ മാത്രമാണ് കോഹ്‌ലി പരിശീലനം നേടിയത്’. ഗവാസ്‌കര്‍ തമാശ രൂപേണയാണ് ഇത് പറഞ്ഞതെങ്കിലും പിന്നീട് ആരാധകര്‍ ഏറ്റെടുത്തതോടെ സംഭവം വിവാദമായി.
ഇതിന്റെ പേരില്‍ ഗവാസ്‌കറെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു. എന്നാല്‍ അനുഷ്‌ക ശര്‍മ ഇതിനെതിരേ രംഗത്തെത്തി.
അപ്രിയമായ വാക്കുകളാണ് അദ്ദേഹത്തില്‍ നിന്ന് പുറത്തുവന്നതെന്നാണ് അനുഷ്‌കയുടെ പ്രതികരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.