
കൊല്‍ക്കത്ത: കോഹിനൂര്‍ രത്നം ഇന്ത്യന്‍ ആസ്തിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൂപ്രിംകോടതിയില്‍ പൊതുതാല്പര്യ ഹരജി നല്കി.
സുഖേന്ദുശേഖര്‍ റോയിയാണ് ഒരു സന്നദ്ധ സംഘടനയായ ഹെറിറ്റേജ് ബംഗാളുമായി ചേര്‍ന്ന് ഹരജി നല്‍കിയത്. ഇന്ത്യയുടെ സാംസ്കാരിക സ്വത്തായി കോഹിനൂരിനെ പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. നയതന്ത്ര തലത്തില്‍ സമ്മര്‍ദം ചെലുത്തി കോഹിനൂര്‍ തിരികെക്കൊണ്ടുവരാന്‍ കേന്ദ്ര സര്ക്കാരിനോടാവശ്യപ്പെടണമെന്നും ഹരജി ആവശ്യപ്പെടുന്നു.
കോഹിനൂര്‍ കൊടുത്തു എന്നുപറയപ്പെടുന്ന പഞ്ചാബ് രാജാവ് ദുലീപ് സിങ് തന്റെ സ്വത്തുക്കള്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയതായി എഴുതിയ കത്തും തെളിവായി ഹാജരാക്കിയിട്ടുണ്ട്.