2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോസ്റ്റ് ഗാര്‍ഡില്‍ 350 നാവിക്/യാന്ത്രിക്

 

16 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
ഒഴിവുകള്‍:
നാവിക് (ജനറല്‍ ഡ്യൂട്ടി) – 260, നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) – 50, യാന്ത്രിക് (മെക്കാനിക്കല്‍) – 20, യാന്ത്രിക് (ഇലക്ട്രിക്കല്‍) – 13, യാന്ത്രിക് (ഇലക്ട്രോണിക്‌സ്) – 7.
യോഗ്യത
നാവിക് (ജനറല്‍ ഡ്യൂട്ടി): മാത്സ്, ഫിസിക്‌സ് പഠിച്ച് 10+2 പാസായിരിക്കണം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): പത്താംക്ലാസ് പാസായിരിക്കണം.
യാന്ത്രിക്: പത്താംക്ലാസ് പാസായിരിക്കണം. മൂന്നോ നാലോ വര്‍ഷത്തെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) ഡിപ്ലോമ. അല്ലെങ്കില്‍ പ്ലസ്ടുവും രണ്ടോ മൂന്നോ വര്‍ഷത്തെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) ഡിപ്ലോമ. ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്നീ വിഷയങ്ങള്‍ക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.
പ്രായം: 18 – 22 വയസ്. നാവിക് (ജി.ഡി), യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31നും ഇടയില്‍ ജനിച്ചവരായിരിക്കണം.
(രണ്ട് തീയതികളും ഉള്‍പ്പെടെ) നാവിക് (ഡി.ബി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 2000 ഏപ്രില്‍ ഒന്നിനും 2004 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). വിശദവിവരങ്ങള്‍ക്ക് www.joinindiancoastguard.cdac.in.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.