
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പത്തു തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന കോസ്റ്റല്‍ കെയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ സംഘാടകസമിതി ഓഫിസ് തോപ്പയില്‍ ബീച്ചില്‍ പ്രവര്‍ത്തനമാരംഭിച്ചു. സെപ്റ്റംബര്‍ എട്ടിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ മുന്നോടിയായി ബീച്ചില്‍ ബൈക്ക് റാലി, വിഖായ വളണ്ടിയര്‍മാരുടെ വിളംബര ജാഥ തുടങ്ങിയവ നടക്കും.
സംഘാടക സമിതി ഓഫിസ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി വര്‍കിങ് ചെയര്മാന് എന്‍ജിനീയര്‍ മാമുക്കോയ ഹാജി അധ്യക്ഷനായി. റശീദ് ഫൈസി വെള്ളായിക്കോട്, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, ഒ.പി.എം അശ്റഫ്, ജഅ്ഫര്‍ അറഫാത്ത് ഫൈസി, യഹ്യ വെള്ളയില്‍, അസ്കര്‍ എന്‍.ഐ.ടി, ബദര്ഷാഹ്, സമദ് മൗലവി, ഫൈജാസ്, എന്‍.പി റിയാസ്, ഷാജഹാന്, മിര്ശാദ് അലി, അസീസ്, സുഹൈല്‍ അമീര്‍, ഷാജഹാന്, അബ്ദുറഹിമാന് സംബന്ധിച്ചു.