
18 വയസിനു മുകളിലുള്ളവര്‍ക്ക് volunteer.gov.bh ലിങ്കിലൂടെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
മനാമ: ബഹ്റൈനില്‍ കോവിഡ് -19 വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കെടുക്കാൻ ബഹ്റൈന്‍ സന്നദ്ധ പ്രവര്‍ത്തകരെ തേടുന്നു.
ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
18 വയസിന് മുകളിലുള്ള 6000 പേരെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ആരോഗ്യ പരിശോധനയിൽ യോഗ്യത നേടിയവർക്കാണ് അവസരം നല്‍കുക.
ചൈനയിൽ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയകരമായി നടന്നതിനു ശേഷമാണ് മൂന്നാം ഘട്ട പരീക്ഷണം പരീക്ഷണം ബഹ്റൈനില്‍ നടക്കുന്നത്.
വൈറസുകള്‍ക്കെതിരായ പ്രതിരോധ ശേഷിയുണ്ടാക്കുന്ന ആൻറിബോഡി ഉൽപാദിപ്പിക്കുകയാണ് കോവിഡ് വാക്സിൻ ചെയ്യുന്നത്.
വളണ്ടിയര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ഉൽപാദിപ്പിക്കപ്പെടുന്ന ആൻറിബോഡിയുടെ ഫലപ്രാപ്തി വിലയിരുത്തിയാകും വാക്സിെൻറ വിജയം നിർണ്ണയിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ താൽപര്യമുളളവർക്കെല്ലാം https://volunteer.gov.bh/ എന്ന വിലാസത്തിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.