
റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സഊദിയിൽ മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദേശി വേലശ്ശേരി തറയില്‍ ഗോപാലന് രാധാകൃഷ്ണന് (60)ആണ് ഹഫര്‍ അല്‍ ബാത്തിനില്‍ കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത്. രണ്ടാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. അവധിക്ക് നാട്ടില്‍ പോകാന്‍ തയാറെടുക്കുന്ന സമയത്താണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
29 വര്‍ഷമായി ഹഫറില്‍ തയ്യല്‍ ജോലി ചെയ്തു വരികയായി രുന്നു.
ഭാര്യ:വിജയമ്മ, മക്കള്‍ നന്ദു കൃഷ്ണന്, ചിന്ദു കൃഷ്ണന് എന്നിവര്‍ സൗദിയിലുണ്ട്. മരുമകള്‍:ഷാനി. മൃതദേഹം കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇവിടെ സംസ്കരിക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്.