2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോഴിക്കോട് ജില്ലാ കെ.എം.സി.സി സി.മോയിൻ കുട്ടി അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്: ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ നാടിന്റെ വികസനത്തിനൊപ്പം മരണം വരെയും സഞ്ചരിച്ച നേതാവായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എം.എൽ.എയുമായ സി.മോയിൻകുട്ടിയെന്ന് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.  

വിഷയങ്ങളെ സൂക്ഷമായി പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന അദ്ധേഹം കാർഷിക പ്രശ്നങ്ങളിലും മലയോര മേഖലയുടെ വികസനത്തിനും വേണ്ടി വിശ്രമമില്ലാതെ പ്രയത്നിക്കുകയും നിയമസഭയിൽ അതിനായി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു.  നിയമസഭയിലെ അദ്ധഹത്തിന്റെ ഇടപെടലുകളും പ്രസംഗങ്ങളും ശ്രദ്ധേയമാണ്‌.  മുസ്ലീം ലീഗ് വേദികളിൽ പാർട്ടിയുടെ നിലപാടുകളും സമീപനങ്ങളും അക്കമിട്ട് നിരത്തിയിരുന്ന അദ്ധേഹത്തിന്റെ വിയോഗം മുസ്ലീം ലീഗിന്‌ കനത്ത നഷ്ടമാണ്‌.  തന്റെ നിലപാടുകളെ ആർക്ക് മുമ്പിലും നിർഭയമായി അവതരിപ്പിച്ചിരുന്ന മോയിൻ കുട്ടി കോഴിക്കോട്ടുകാരുടെ പ്രിയങ്കരനായിരുന്നുവെന്നും പ്രാസംഗികർ ചുണ്ടിക്കാട്ടി.

സൂം വഴി നടത്തിയ അനുസ്മരണ ചടങ്ങിൽ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അഷ് റഫ് അച്ചൂർ അധ്യക്ഷത വഹിച്ചു.  യൂത്ത് ലീഗ് നേതാവ് അഷ്ക്കർ ഫറോക്ക് അനുസ്മരണ പ്രഭാഷണം നടത്തി.  കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, റിയാദ് സെൻ ട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.,പി.മുസ്തഫ, ജില്ലാ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ ഫറോക്ക്, ലത്തീഫ് മടവൂർ എന്നിവർ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.