2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോയക്കുട്ടി ഉസ്താദ് അനുസ്മരണ സദസ്

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ പുതുതായി അഡ്മിഷന്‍ ലഭിച്ച വാഫി, ഹിഫ്‌ള് വിദ്യാര്‍ഥികളുടെ ക്ലാസുദ്ഘാടനവും ആനക്കര സി. കോയക്കുട്ടി മുസ്്‌ലിയാരുടെ അനുസ്മരണ പ്രാര്‍ഥനാ സദസും ഞായറാഴ്ച രാവിലെ 10.30ന് അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാകും. വി മൂസക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ ഹാജി, എസ് മുഹമ്മദ് ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കാഞ്ഞായി ഉസ്മാന്‍ സംബന്ധിക്കും.
പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. അബ്ദുറസാഖ് ബുസ്താനി അനുസ്മരണ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2002ല്‍ ആരംഭിച്ച സ്ഥാപനത്തില്‍ വാഫീ കോഴ്‌സിനു പഠിക്കുന്ന 15-ാമതു ബാച്ചാണിത്. നിലവില്‍ 160 വിദ്യാര്‍ഥികള്‍ പഠനം തുടരുന്നു. ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്, സആദ ജൂനിയര്‍ കോളജ് വാരാമ്പറ്റ, വനിതാ ശരീഅത്ത് കോളജ് കല്‍പ്പറ്റ, ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂള്‍ വെങ്ങപ്പള്ളി എന്നിവയും അക്കാദമിയുടെ കീഴില്‍ നടന്നു വരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.