2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോണ്‍ഗ്രസ് നേതാക്കള്‍ സമസ്ത പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

 

കോഴിക്കോട്: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമാണ് ജിഫ്‌രി തങ്ങളെ കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്തെത്തി കണ്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ 20 മിനുട്ടോളം കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ, ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്‌ലാമി നേതാക്കളായ പി. മുജീബുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, താമരശ്ശേരി ബിഷപ്പ് ഫാ. റെമീജിയോസ് ഇഞ്ചനാനിയല്‍, കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവരുമായും കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.