
1.ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ പ്രൈവറ്റ് ബസുകള്‍ ഐഡ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് കെ.എസ്.ആര്.ടി.സി വഴി അനുപമ തീയേറ്റര്‍ ഭാഗത്തുനിന്ന് തിരിഞ്ഞ് എം.എല്‍ റോഡുവഴി ചന്തക്കവലയിലെത്തി വലത്തേക്ക് തിരിഞ്ഞ് മനോരമ ജംഗ്ഷന്, കലക്ട്രേറ്റ് ജംഗ്ഷന്, ലോഗോസ്, ടി.എം.എസ് ജംഗ്ഷന്, കുര്യന് ഉതുപ്പ് റോഡ് വഴി പോകേണ്ടതാണ്.
2.ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന ചെറുവാഹനങ്ങള്‍ നാട്ടകം സിമന്റ് കവലയില്‍നിന്നും പാറെച്ചാല്‍ ബൈപാസ്, തിരുവാതുക്കല്‍, അറത്തുട്ടി, ചാലുകുന്ന്, ചുങ്കം വഴി പോകേണ്ടതാണ്.
3.ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളും, കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് മൂലേടം ഓവര്‍ബ്രിഡ്ജ്, ദിവാന് കവല വഴി കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ടതാണ്.
4.ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകള്‍ നാഗമ്പടം ബസ് സ്റ്റാന്റില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്.
5. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വരുന്ന കെ. എസ് ആര് ടി സി ബസുകളും ചെറു വാഹനങ്ങളും സിയെര്‍സ് ജംഷനില്‍ നിന്നും തിരിഞ്ഞ് ഗ്രീന്‍ പാര്‍ക്ക് ലോഗോസ് -ഗുഡ് ഷെപ്പേഡ് റോഡ് – മനോരമ ജംഷനില്‍ എത്തി ഇടത്തോട്ടു തിരിഞ്ഞ് ഈരയില്‍ കടവ് റോഡ് – മണിപ്പുഴ പുതിയ ബൈപ്പാസ് വഴി പോകേണ്ടതാണ്.
6. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും തെക്കോട്ട് പോകേണ്ട ഹെവി വാഹനങ്ങള്‍ ഏറ്റുമാനൂര്‍ പേരൂര്‍ വഴി മണര്‍കാട് പുതുപ്പള്ളി വഴി പോകേണ്ടതാണ്
7 . തിരുനക്കര ബസ് സ്റ്റാന്റ് ഇന്ന് രണ്ടുമണിവരെ പ്രവര്‍ത്തിക്കുന്നതല്ല
8. കെ. കെ റോഡില്‍ നിന്നും ടൌണിലേയ്ക്ക് വരുന്ന സ്വകാര്യ ബസ്സുകള്‍ കലക്ട്രേറ്റ് ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ലോഗോസ്- ടി എം എസ് വഴി നാഗമ്പടം സ്റ്റാന്‍ഡില്‍ എത്തി സര്‍വീസ് അവസാനിപ്പിക്കുക
9. പൊതുദര്‍ശനത്തിന് എത്തുന്ന ചെറുവാഹനങ്ങള്‍ തിരുനക്കര ബസ് സ്റ്റാന്റ്, തിരുനക്കര പഴയ പോലിസ് സ്റ്റേഷന് മൈതാനം തിരുനക്കര അമ്പല മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇവിടങ്ങലിടെ പാര്‍ക്കിംഗ് ഫുള്‍ ആകുന്ന പക്ഷം സി എം എസ് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
10 പൊതുദര്‍ശനത്തിനായി കിഴക്കു നിന്ന് വരുന്ന വാഹനങ്ങള്‍ ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത് കാല് നടയായി തിരുനക്കര മൈതാനത്ത് എത്തേണ്ടതാണ് .
11 . എം എല്‍ റോഡ്, ഈരയില്‍ കടവ് റോഡിന്റെ എല്ലാ കൈവഴികള്‍ തുടങ്ങി നഗരത്തിലെ ഒരു റോഡിലും നാളെ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല
12. കെ കെ റോഡേ കിഴക്കു നിന്നും വടക്കോട്ട് ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങള്‍ മണര്‍കാട് കവലയില്‍ നിന്നും വലത്തേക്കു തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകേണ്ടതാണ്.
13. കിഴക്കു നിന്നും തെക്കോട്ട് ചങ്ങനാശ്ശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ മണര്‍കാട് കവല, പുതുപ്പള്ളി ജംഗ്ഷന്, എരമല്ലൂര്‍ വഴി പോകേണ്ടതാണ്.
14. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കിഴക്കോട്ട് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ, കൊല്ലാട്, കഞ്ഞിക്കുഴി വഴി കിഴക്കോട്ട് പോകേണ്ടതാണ്.
15. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവല ബൈപ്പാസ് റോഡ് വഴി തിരുവാതുക്കല്‍ എത്തി പോകേണ്ടതാണ്
16. ശീമാട്ടി റൌണ്ട് മുതല്‍ അനുപമ തീയറ്റര്‍ വരെയും പുളിമൂട് ജംഷന് മുതല്‍ ശീമാട്ടി റൌണ്ട് വരെയും ഒരു വാഹനങ്ങളുക്കും പ്രവേശനം ഉണ്ടാകുന്നതല്ല.