
കോട്ടയം: ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ ഷോപ്പിങ് മാള്‍ സംരംഭമായ മാള്‍ ഓഫ് ജോയിയുടെ രണ്ടാമത്തെ ബ്രാഞ്ച് കോട്ടയത്ത് ആരംഭിച്ചു. മേരി ആന്റണിയും എല്‍സ ജോയിയും ചേര്‍ന്ന് മാള്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പഴ്സണ്‍ ഡോ. പി.ആര് സോന, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ് ണന്, സുരേഷ് കുറുപ്പ്, ജോയ് ആലൂക്കാസ് ഗ്രൂപ്പ് എം.ഡി ജോയ് ആലൂക്കാസ്, ഡയറക്ടര്‍മാരായ ജോണ്‍ പോള്‍ ജോയ് ആലൂക്കാസ്, ജോളി ജോയ് ആലൂക്കാസ്, ആന്റണി ജോസ് എന്നിവര്‍ പങ്കെടുത്തു.
അഞ്ച് നിലകളിലായി രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് ഷോപ്പിങ് മാള്‍. മാളില്‍ ജോയ് ആലൂക്കാസ് ജ്വല്ലറിക്കും ജോളി സില്‍ക്കിനും പുറമേ നിരവധി ഇന്ത്യന്‍, വിദേശ ബ്രാന്‍ഡുകളുടെ ഷോറൂമുകളും ഉണ്ടാകും.