കൊച്ചി: കോടതിയില്‍ അപമര്യാദയായി പെരുമാറിയതിന് അഭിഭാഷകനെതിരെ കേസ്. അഭിഭാഷകനായ യശ്വന്ത് ഷേണായ്‌ക്കെതിരെ ജസ്റ്റിസ് മേരി ജോസഫാണ് പരാതി ഉന്നയിച്ചത്.
ഹൈക്കോടതി ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിഭാഷകന് നോട്ടിസ് അയച്ചു. ഹൈക്കോടതിയാണ് അഭിഭാഷകനെതിരെ സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്. കേസ് വാദത്തിനിടെ യശ്വന്ത് ഷേണായ്‌മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും അപമര്യാദയോടെ പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മേരി ജോസഫ് പരാതി നല്‍കിയത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ഇതിനു മുമ്പ് ജസ്റ്റിസ് മേരി ജോസഫിനെതിരെ യശ്വന്ത് ഷേണായി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജിയില്‍ ജസ്റ്റിസ് മേരി ജോസഫ് ദിവസം 20 കേസുകള്‍ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് അഭിഭാഷകനെതിരായ കോടതിയലക്ഷ്യ നടപടി.
Comments are closed for this post.