2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡ്: സംസ്ഥാനത്ത്  അഞ്ചുപേര്‍ കൂടി മരിച്ചു

 
 
 
സ്വന്തം ലേഖകര്‍
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. തൃശൂര്‍-2, കോട്ടയം-1, ആലപ്പുഴ-1, പാലക്കാട്-1 എന്നിങ്ങനെയാണ് മരണം.
എരുമപ്പെട്ടി കോട്ടോല്‍ വില്ലന്നൂര്‍ അബ്ദുട്ടിയുടെ മകന്‍ നൂനിയില്‍ വീട്ടില്‍ രിഫാഈന്‍ (41), പുതുക്കാട് ചെങ്ങാലൂര്‍ മേലുവീട്ടില്‍ ബാഹുലേയന്‍ (57) എന്നിവരാണ് തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് രിഫാഈന് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ഷബ്‌ന. മക്കള്‍: ഹിത, യഹിയ, ഫര്‍ഹാന. ഹൃദ്രോഗവും പ്രമേഹവുമുണ്ടായിരുന്ന ബാഹുലേയന്‍ അമല ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അമല ക്ലസ്റ്ററായതോടെ  മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഈ മാസം രണ്ടിന് വീണ്ടും അമലയിലേക്ക് മാറ്റിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മുണ്ടക്കയം കൂട്ടിക്കല്‍  പാലത്തിങ്കല്‍ (കൊരട്ടിയില്‍) മുഹമ്മദ് റാഫിയുടെ ഭാര്യ ബീമ (49) ആണ് കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്. മക്കള്‍: മുഹമ്മദ് സാദിഖ്, ആമിന. മരുമകന്‍: ആസിം നൗഷാദ്.
തൃക്കുന്നപ്പുഴ കോട്ടേമുറി ധനരാജ് ഭവനത്തില്‍ പരേതനായ ദാസപ്പന്റെ ഭാര്യ വിലാസിനി (80) ആണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സെപ്റ്റംബര്‍ രണ്ടു മുതല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: കസ്തൂര്‍ബായി, റാവു ദാസപ്പന്‍, സുനില്‍കുമാര്‍. മരുമക്കള്‍: അന്നപ്പന്‍, അനിത, ശോഭ.
ഒറ്റപ്പാലം തോട്ടക്കര മൈലുംപുറം അപ്പക്കണ്ടത്ത്  മുസ്തഫയുടെ ഭാര്യ ഖദീജ (49) ആണ് പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖമുണ്ടായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 29നാണ് കൊവിഡ് സ്ഥിരീകരിച്ചത്. മക്കള്‍: സല്‍മ സുല്‍ത്താന, സെബീന സുല്‍ത്താന.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.