തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് വാക്സിന് വിതരണത്തിന് പൂര്‍ണമായും സജ്ജമായതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഏതു വാക്സിന് വിതരണം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കും. അതിനു ശേഷം മാത്രമേ വാക്സിന് വിതരണം ചെയ്യാന്‍ സാധിക്കൂ. വാക്സിന് വിതരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ഡ്രൈ റണ്‍ സംസ്ഥാനം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാക്സിന് വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഡ്രൈ റണ്‍.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.