
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും പാലിക്കുമ്പോള്‍ തന്നെ വാക്സിനും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വാക്സിനുകളെ കുറിച്ച് വളരെ വേഗമാണ് വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. എന്നാല്‍ വാക്സിനുകളുടെ ഗുണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെ നിരാകരിച്ച് അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും പ്രതികൂലാവസ്ഥകളെപ്പറ്റിയുമാണ് പലപ്പോഴും സംസാരിക്കുന്നത്. ഇത്തരം സംസാരങ്ങള്‍ അതിന്റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്. രോഗപ്രതിരോധത്തിനു വേണ്ടിയാണ് കുത്തിവയ്പ്പെടുക്കണമെന്നു പറയുന്നത്. അതേസമയം തന്നെ വ്യക്തികള്‍ക്ക് വാക്സിന് എടുക്കാനും എടുക്കാതിരിക്കാനും രാജ്യത്ത് സ്വാതന്ത്ര്യവുമുണ്ട്. ഒരു വ്യക്തിയും അതിനു നിര്ബന്ധിക്കപ്പെടേണ്ടവരല്ല.
എന്താണ് കൊവാക്സിന്?
ഐ.സി.എം.ആറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എന്‍.ഐ.വി) സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്. കൊവിഡ് 19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്സിന് രൂപപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗതമായ രീതിയില്‍ തന്നെയാണ് കൊവാക്സിന് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. പകര്‍ച്ചവ്യാധികളെ ചെറുക്കാനായി ശരീരത്തെ സജ്ജമാക്കുന്ന കുത്തിവയ്പ്പാണല്ലോ വാക്സിന്. രോഗം വരുത്താതെ പ്രതിരോധം ജനിപ്പിക്കുക എന്നതാണ് വിദ്യ. അവ പലതരമുണ്ട്. അതില്‍ ശിമരശേ്മലേറ (നിര്‍ജീവം) വാക്സിന് ആവുമ്പോള്‍ രോഗാണുവിന്റെ അംശങ്ങള്‍ ഉണ്ടാകും, കൂടെ ഒരു മറഷൗ്മി േവാക്സിന് പ്രതിരോധശേഷി നല്കുന്ന ഘടകം)ഉം. ഈ മിശ്രിതമാണ് ഒരാളില്‍ കുത്തിവയ്ക്കുന്നത്.
ഇതേ പരമ്പരാഗത രീതിയാണ് കൊവിഡ് മഹാമാരി സ്ഥിരീകരിച്ചയുടന്‍ തന്നെ ഈയിനത്തില്‍പെട്ട വൈറസിനെ കുറിച്ച് ഏറ്റവുമധികം ഗവേഷണം നടത്തിയിട്ടുള്ള ചൈന സ്വീകരിച്ചത്. അവര്‍ മാസങ്ങള്‍ക്കുള്ളില്‍-ക്ലിനിക്കല്‍ ട്രയലുകള്‍ പബ്ലിഷ് ചെയ്യാന്‍ കാത്തുനില്‍ക്കാതെ-എത്രയും വേഗം ലക്ഷക്കണക്കിനു പൗരന്മാര്ക്ക് ആ വാക്സിന് എത്തിച്ചുകൊടുത്തു. ചൈനയില്‍ കൊവിഡ് മരണങ്ങള് പൊടുന്നനെ കുറയാന്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരുടെ അതിവേഗ വാക്സിനേഷന് പ്രോഗ്രാമാണ്.
ശരീരത്തില്‍ പ്രവേശിച്ച ജീവനുള്ള വൈറസാണ് കൂടുതല്‍ പ്രഹരശേഷിയുള്ളത്. അതു കുത്തിവച്ചാല്‍ മറഷൗ്മി േഇല്ലാതെ തന്നെ സിസ്റ്റം ഓണാകും. എന്നാല്‍ കൊവിഡ് ബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ തല്ക്കാലം ജീവനുള്ള കൊറോണ വൈറസ് ഉപയോഗിച്ച് വാക്സിന് ഇറക്കിയിട്ടില്ല. അതിനാല്‍ ‘നിര്യാതനായ’ (ശിമരശേ്മലേറ) വൈറസാണ് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ ഇമ്മ്യൂണ്‍ സിസ്റ്റം (പ്രതിരോധ ശേഷി) ഉണര്‍ന്നുവരാനുള്ള ഒരു ബൂസ്റ്റര്‍ ആണ് ഈ മറഷൗ്മി േഎന്നത്.
കൊവാക്സിനില്‍ ഏറ്റവും പുതിയ മോഡല്‍ മറഷൗ്മി േആണ് ചേര്‍ത്തിട്ടുള്ളത്. ഏറ്റവും മെച്ചപ്പെട്ട ഇമ്മ്യൂണ്‍ റെസ്പോണ്‍സ് ഉണ്ടാകാന്‍ വേണ്ടി ഏറെ അന്വേഷിച്ചാണ് പണ്ടുമുതല്‍ ഉപയോഗിച്ചുവന്ന വെറും പച്ച അഘഡങ എന്നതിനു പകരം ഠീഹഹഹശസല ൃലരലുീേൃ െ78 മഴീിശേെ ആയ കങഉഏ അതില്‍ അഘഡങനോടൊപ്പം ചേര്‍ത്തിട്ടുള്ളത്. അതിനു സാങ്കേതികമായി അഘഡങകങഉഏഎന്നു പറയുന്നു. ചൈന ഉപയോഗിച്ച വെറും അഘഡങനേക്കാള് മെച്ചപ്പെട്ടതാണിത്.
കൊവാക്സിനും കൊവിഷീല്‍ഡും
ഏതു വാക്സിനാണോ ആദ്യം ലഭിക്കുന്നത് അതെടുക്കുക എന്നാണ് ആരോഗ്യമേഖലയിലെ ആഗോള വിദഗ്ധര്‍ ഒരേ സ്വരത്തില്‍ നിര്‍ദേശിക്കുന്നത്. ഏതാണ് നല്ലതെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. കൊവിഷീല്‍ഡും കൊവാക്സിനും രണ്ടുരീതിയില്‍ വൈറസിനെതിരേ പ്രതിരോധം തീര്‍ക്കുന്നതാണ്. കൊവിഷീല്‍ഡ് വൈറസിന്റെ മുള്ളിനെതിരേ മാത്രമാണ് പ്രതിരോധം ഉല്പാദിപ്പിക്കുന്നതെങ്കില് കൊവാക്സിന് ശരീരത്തിലെ മൊത്തം വൈറസിനെതിരേയാണ് പ്രതിരോധം തീര്‍ക്കുന്നത്. അതിനാല്‍ ഭാവിയില്‍ കാര്യമായ ജനിതകമാറ്റം വൈറസിനു സംഭവിച്ചാല്‍ ഒരുപക്ഷേ, ചെറുത്തുനില്ക്കാന് സഹായിക്കുക കൊവാക്സിന് ആകാം.
ഒരു കൊവിഡ് വാക്സിനില്‍ പ്രതീക്ഷിക്കുന്ന എല്ലാ ഗുണങ്ങളും ഈ കൊവാക്സിന് ഉല്പാദിപ്പിക്കുന്നുണ്ട്. നമുക്കു വേണ്ടത് പ്രധാനമായും ഒരു പ്രത്യേക തരത്തിലുള്ള ഠ രലഹഹ ൃലുെീിലെ ആണ്. അതോടൊപ്പം ആവശ്യത്തിന് ആന്റിബോഡിയും ഉല്പാദിപ്പിക്കുന്നുണ്ടെന്ന് എണ്ണൂറോളം മനുഷ്യരില്‍ പഠനം നടത്തി തെളിഞ്ഞതുമാണ്. ദീര്‍ഘകാലത്തേക്കുള്ള സംരക്ഷണവും ഗുരുതര രോഗത്തില്‍ നിന്നുള്ള പരിരക്ഷയും പ്രധാനമായും ഠ രലഹഹ മുഖേനയാണ് നമുക്ക് ലഭിക്കുന്നതെന്ന് നിരവധി സമീപകാല പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പണ്ടുമുതല്‍ പ്രയോഗിച്ചുവരുന്ന രീതിയില്‍ നിര്‍മിച്ച കൊവാക്സിന്റെ സുരക്ഷിതത്വത്തെപ്പറ്റി വിദഗ്ധര്‍ക്ക് ആശങ്കയൊന്നുമില്ല. പുതുതലമുറ വാക്സിനുകളായ കൊവിഷീല്‍ഡ്, ഫൈസര്‍, മോഡര്‍ന, സ്പുട്നിക് തുടങ്ങിയവയെ ചുറ്റിപ്പറ്റിയായിരുന്നു സമൂഹമാധ്യമങ്ങളും മറ്റും ആശങ്കപ്പെട്ടത്. അതിനു കാരണവുമുണ്ട്. പുതിയ പുതിയ ടെക്നോളജി ഉപയോഗിച്ചതു കൊണ്ടു മാത്രമാണ് അങ്ങനെയൊരു പ്രതികൂല ചര്‍ച്ച വ്യാപകമായത്. ഈ വാക്സിനുകളൊക്കെയും ട്രയലുകളില്‍ കൃത്യമായി തന്നെ സുരക്ഷിതമാണെന്ന് തളിഞ്ഞതാണ്. അതിനിടെ, രോഗികളെ ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ വാക്സിന് ഉപയോഗിച്ച് ചികിത്സിക്കാന്‍ അഡിഷണലായി ഒരു ഫോറം പൂരിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതായത്, ആശുപത്രിയില്‍ പോയാല്‍ ചികിത്സയില്‍ എതിര്‍പ്പില്ലെന്ന് സാക്ഷ്യപ്പെടുത്തിയുള്ള നിരവധി ഫോറങ്ങളില്‍ ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. അതുപോലെയുള്ള ഒരു സമ്മതപത്രമാണ് ക്ലിനിക്കല്‍ ട്രയല്‍ മോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പൊതുജനം പിന്നോട്ടുപോകേണ്ടതില്ല.
കുത്തിവയ്പ്പെടുക്കരുത്!
അമിതമായ ആലോചനയാണ് പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. രസകരമായി പറഞ്ഞാല്‍, കടയില്‍ വച്ച് ഏതുതരം മാങ്ങ വാങ്ങണമെന്നു തീരുമാനിക്കാന്‍ നാം ലൈബ്രറിയില്‍ പോയി ഫ്രൂട്ട്സിനെ കുറിച്ചുള്ള എന്‍സൈക്ലോപീഡിയ നോക്കാന്‍ തുനിഞ്ഞാല്‍, അല്ലെങ്കില്‍ പത്തു പേരോട് അഭിപ്രായം ചോദിച്ചാല്‍, തീരുമാനമാകാതെ വെറുംകൈയോടെ മടങ്ങിപ്പോകേണ്ടിവരും. അതുകൊണ്ടുതന്നെ വാക്സിന്റെ കാര്യത്തില്‍ ആ മേഖലയില്‍ അവഗാഹമുള്ള വിദഗ്ധര്‍ പറയുന്നത് വിശ്വസിക്കാം. വാക്സിന് എടുത്തവര്‍ക്ക് പില്ക്കാലത്ത് വൈറസ് ബാധിച്ചാലും ഗുരുതരമായ രോഗബാധിതരാകാതെ രക്ഷപ്പെടാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാ കൊവിഡ് വാക്സിനുകളും വികസിപ്പിച്ചെടുക്കുന്നത്.
(ഐ.എം.എ കേരളയുടെ എപിഡെമിക് കണ്ട്രോള് സെല്‍ വൈസ് ചെയര്മാന് ആണ് ലേഖകന്‍)