
ന്യൂയോര്‍ക്ക്: രോഗവ്യാപനത്തില്‍ ബ്രസീലിനെ കടത്തിവെട്ടി മുന്നേറുന്ന ഇന്ത്യ വൈറസിനെ അതിജീവിച്ചവരുടെ എണ്ണത്തിലും ബ്രസീലിനെ മറികടന്നു. ജോണ്‍സ് ഹോകിന്‍സ് യൂനിവേഴ്സിറ്റിയുടെ കണക്കു പ്രകാരം തിങ്കളാഴ്ചയോടെ ഇന്ത്യയില്‍ 37,80,107 പേരാണ് കൊവിഡ് മുക്തി നേടിയത്. 78 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.
ബ്രസീലില്‍ 37,23,206 പേര് രോഗമുക്തി നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള യു.എസില്‍ 24,51,406 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതുവരെ ലോകത്ത് 2,90,06,033 പേര്‍ക്ക് മഹാമാരി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,96,25,959 പേരാണ് കൊവിഡ് മുക്തി നേടിയത്. 9,24,105 പേര് മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ 48,46,427 പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും 9,86,598 പേരാണ് നിലവില്‍ കൊവിഡ് മൂലം ചികില്‍സയിലുള്ളത്. രോഗമാധയിലും മരണത്തിലും യു.എസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.