2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്: മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ കേന്ദ്രം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

 

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ കേന്ദ്രം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി. വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുതെന്നും ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുബ്രഹ്മണ്യ റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ആവശ്യസേവനങ്ങളും ഉറപ്പാക്കണം. മുതിര്‍ന്ന പൗരന്മാര്‍ ഏതെങ്കിലും ആവശ്യം ഉന്നയിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പ്രതികരിക്കണം.
വൃദ്ധസദനങ്ങളുടെ കാര്യത്തിലും കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
വൃദ്ധസദനങ്ങളിലെ ജീവനക്കാര്‍ പി.പി.ഇ കിറ്റുകള്‍ ധരിക്കണമെന്നും ഇത്തരം സ്ഥാപനങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മരുന്ന് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ആശുപത്രികളില്‍ പ്രായമായവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യസഭാംഗവും അഭിഭാഷകനുമായ അശ്വനി കുമാറിന്റെ ഹരജിയിലാണ് കോടതി നടപടി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.