2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊവിഡ് മരണം ബി.പി.എൽ കുടുംബത്തിനുള്ള സഹായധനം വൈകിപ്പിച്ച് സർക്കാർ 5,000 രൂപ എല്ലാ മാസവും മൂന്ന് വർഷം നൽകുന്നതാണ് പദ്ധതി

തിരുവനന്തപുരം
കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബി.പി.എൽ കുടുംബത്തിന് സഹായധനം വിതരണം ചെയ്യാതെ സർക്കാർ. അപേക്ഷിച്ച് 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകണമെന്ന പദ്ധതിയിൽ, ആറു മാസം കഴിഞ്ഞിട്ടും തുക നൽകിയില്ല.
5,000 രൂപ എല്ലാ മാസവും മൂന്നു വർഷത്തേക്ക് ബി.പി.എൽ കുടുംബങ്ങൾക്ക് നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.
കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് മന്ത്രിസഭാ യോഗം ബി.പി.എൽ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കുടുംബനാഥൻ കൊവിഡ് വന്നു മരിച്ചാൽ മാസം 5,000 രൂപ വീതം മൂന്നു വർഷത്തേക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. 19,103 പേരാണ് സഹായത്തിന് അപേക്ഷിച്ചത്. 5,103 അപേക്ഷകളാണ് സർക്കാർ ഇതുവരെ അംഗീകരിച്ചത്. 3,592 അപേക്ഷകൾ തള്ളി. 2,623 അപേക്ഷകൾ തർക്കങ്ങളിപ്പെട്ട് മാറ്റി.
പാസാക്കിയ 5,103 അപേക്ഷകൾക്ക് തുക പാസാക്കിയിരുന്നെങ്കിലും ഇതുപിന്നീട് പിടിച്ചുവച്ചു. മാറ്റിവച്ച അപേക്ഷകളിലാണെങ്കിൽ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഇതിൽ തീരുമാനം വന്നശേഷം സഹായ വിതരണം ആരംഭിക്കുമെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഫലത്തിൽ ആർക്കും സഹായധനം ലഭിച്ചില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.