
മനാമ: കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മാവേലിക്കര സ്വദേശിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനുമായ ജോർജ് വർഗീസ് സാമുവൽ (68) ആണ് മരിച്ചത്. ഇവിടെ ബി.ഡി.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹ്റൈനിലെ അനന്തപുരി അസോസിയേഷൻ പ്രസിഡൻറാണ്. ഇദ്ദേഹമുൾപ്പെടെ മൂന്നുപേരാണ് ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടുപേർ സ്വദേശികളാണ്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 242 ആയി. പുതുതായി
104 പ്രവാസികളുള്‍പ്പെടെ 585 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6281ആയി. 777 പേർക്ക് കൂടി രോഗം സുഖമായതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 62252 ആയതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.